Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാഹുല്‍ ടോപ്‌സ്‌കോററാവും! പ്രവചിച്ച് ആകാഷ് ചോപ്ര- ടോപ് 6നെയും തിരഞ്ഞെടുത്തു

1

ഐപിഎല്ലിന്റെ 13ാം സീസണില്‍ റണ്‍വേട്ട നടത്താന്‍ സാധ്യതയുള്ള ആറു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഇത്തവണ ആര്‍ക്കു ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

തന്റെ യൂട്യൂബ് ചാനലിലായിരുന്നു ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടാനിടയുള്ള ആറ് ഇന്ത്യന്‍ താരങ്ങളെ ചോപ്ര തിരഞ്ഞെടുത്തത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍ റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുമെന്നും അദ്ദേഹം പ്രവചിച്ചു.

റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ ഈ സീസണില്‍ ആറാമതെത്തുക ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിഷഭ് പന്തായിരിക്കുമെന്നാണ് ചോപ്ര പറയുന്നത്. ഈ സീസണ്‍ പന്തിനെ സംബന്ധിച്ച് മികച്ചതായിരിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിനും ഈ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. സ്പിന്നെനിതേ നന്നായി കളിക്കുന്ന ബാറ്റസ്്മാനാണ് പന്ത്. നമുക്ക് ഒരിക്കലും മറക്കാനാവാത്ത ചില ഇന്നിങ്‌സുകള്‍ ഇത്തവണ താരത്തില്‍ നിന്നു പ്രതീക്ഷിക്കാം. ഡല്‍ഹി പന്തില്‍ കുറച്ചു കൂടി മുന്‍നിരയിലേക്കു കളിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ചോപ്ര വ്യക്തമാക്കി.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയായിരിക്കും ഇന്ത്യക്കാരില്‍ റണ്‍വേട്ടയില്‍ അഞ്ചാമതെത്തുകയെന്നു ചോപ്ര ചൂണ്ടിക്കാട്ടി.
ഈ സീസണില്‍ രോഹിത് തീര്‍ച്ചയായും റണ്‍സ് നേടുമെന്ന് ഉറപ്പുണ്ട്. പക്ഷെ ഏറ്റവുമധികം റണ്‍സെടുക്കുക അദ്ദേഹമായിരിക്കുമോയെന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പില്ല. ഒരു താരമെന്ന നിലയില്‍ രോഹിത്തിനെ ഇഷ്ടമാണ്. പക്ഷെ മുംബൈയ്ക്കു വേണ്ടി ഒരു സീസണില്‍ അദ്ദേഹം 600-700 റണ്‍സെടുക്കുന്നത് കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും ചോപ്ര പറഞ്ഞു.

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും യുവ ബാറ്റ്‌സ്മാനുമായ ശ്രേയസ് അയ്യരാണ് ചോപ്രയുടെ ലിസ്റ്റിലെ നാലാമന്‍. ശ്രേയസിനെ സംബന്ധിച്ച് മികച്ചൊരു സീസണ്‍ തന്നെയായിരിക്കും ഇത്. വളരെ ഫിറ്റായ, ചെറുപ്പമായ അദ്ദേഹം റണ്‍ ദാഹമുള്ള ബറ്റ്‌സ്മാന്‍ കൂടിയാണ്. ലോക്ക്ഡൗണിനു മുമ്പ് ശ്രേയസ് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഡല്‍ഹിയുടെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനവും ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സ്പിന്നിനെതിരേ നന്നായി കളിക്കുന്ന ശ്രേയസ് പിച്ചിന് പുറത്തേക്കിറങ്ങി പായിക്കുന്ന വമ്പന്‍ ഷോട്ടുകള്‍ നിങ്ങളെ ആവേശം കൊള്ളിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ച ഇതിഹാസ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണിക്കാണ് ചോപ്രയുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനം. കഴിഞ്ഞ 14 മാസത്തോളമായി ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹഗം വിരമിക്കുകയും ചെയ്തു. ഇപ്പോള്‍ സിഎസ്‌കെയെ ജയിപ്പിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ധോണിക്കുള്ളൂവെന്നും ചോപ്ര പറയുന്നു.
സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ധോണിയുടെ പ്രാധാന്യം ഇത്തവണ കൂടിയിരിക്കുകയാണ്. റെയ്‌നയുടെ സ്ഥാനത്ത് നാലാം നമ്പറില്‍ അദ്ദേഹം കളിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യന്‍ ഇതു ധോണിയെ സഹായിക്കുമെന്നും ചോപ്ര വിലയിരുത്തി.

വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കാണ് ചോപ്ര രണ്ടാംസ്ഥാനം നല്‍കിയിരിക്കുന്നത്. ശരിക്കും റണ്‍ മെഷീന്‍ തന്നെയാണ് കോലി. അദ്ദേഹത്തെ കരിക്കറ്റില്‍ നിന്നോ, റണ്‍സെടുക്കുന്നതില്‍ നിന്നോ മാറ്റി നിര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയില്ല. ഒരു ബ്രേക്കിനു ശേഷം കളിക്കുന്നതിനാല്‍ തന്നെ കോലി ഏറെ ആവേശത്തിലായിരിക്കും ഐപിഎല്ലില്‍ കളിക്കുക. യുഎഇയില്‍ ഒരുപാട് സിംഗിള്‍സുകഴളിലൂടെയും ഡബിള്‍സുകളിലൂടെയും റണ്‍സെടുക്കേണ്ടിവരും. ഇതിന് മികച്ച ഫിറ്റ്‌നസ് വേണം. കോലി ഇവയെല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണെന്നും ചോപ്ര വ്യക്തമാക്കി. ആര്‍സിബിക്കായി ഓപ്പണറായോ, മൂന്നാമനായോ അദ്ദേഹം കളക്കാനാണ് സാധ്യതയെന്നും ചോപ്ര പറഞ്ഞു.

കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ചോപ്രയുടെ ലിസ്റ്റിലെ നമ്പര്‍ വണ്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും ഓപ്പണറും വിക്കറ്റ് കീപ്പറുമെല്ലാമായ കെഎല്‍ രാഹുലാണ്. രാഹുലായിരികും ടോപ്‌സ്‌കോറര്‍. മിന്നുന്ന ഫോമിലാണ് അദ്ദേഹം. ഇപ്പോള്‍ ക്യാപ്റ്റന്‍സി കൂടി ലഭിച്ചതോടെ രാഹുല്‍ ശരിക്കും കസറുമെന്നാണ് തനിക്കു തോന്നുന്നതെനനും ചോപ്ര വ്യക്തമാക്കി.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ രാഹുലായിരിക്കും കൂടുതല്‍ റണ്‍സെടുക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനു ലഭിച്ചേക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 4, 2020, 15:47 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+