Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ ഇനി ഇവരുടെ ടൈം, ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കുക അസാധ്യം

ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികവ് പുലര്‍ത്തുകയെന്നത് ഏതൊരു താരത്തിനും എളുപ്പമുള്ള കാര്യമല്ല. മികച്ച ബാറ്റിങ് ടെക്‌നിക്കും സ്‌കോറിങ് മികവും സ്ഥിരതയുമെല്ലാം ഒത്തുചേര്‍ന്നാല്‍ മാത്രമേ ഒരാള്‍ക്കു ഓള്‍ ഫോര്‍മാറ്റ് പ്ലെയറാവാന്‍ സാധിക്കുകയുള്ളൂ. ഇവയ്‌ക്കെല്ലാമൊപ്പം മികച്ച ഫിറ്റ്‌നസും വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ഭൂരിഭാഗം താരങ്ങളും ഏതെങ്കിലും ഒന്നോ, രണ്ടോ ഫോര്‍മാറ്റുകളില്‍ മാത്രം ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

നിലവില്‍ ഇന്ത്യക്കു ഓരോ ഫോര്‍മാറ്റുകളിലും സ്‌പെഷ്യലിസ്റ്റുകളായ ചില കളിക്കാരുണ്ട്. ടി20 മല്‍സരങ്ങളുടെ കുത്തൊഴുക്കില്‍ പഴയ പ്രതാപം നഷ്ടമായെങ്കിലും ഏകദിനത്തിനും ആരാധകര്‍ ഏറെയുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഭാവി സ്‌പെഷ്യലിസ്റ്റുകളായി മാറാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

KL RAHUL

മുന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായിരുന്ന കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു സ്ഥാനം ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞു. സ്ലോ ബാറ്റിങാണ് രാഹുലിനു വിനയായത്. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹം സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. സമയമെടുത്ത് ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്ന ശൈലിയാണ് രാഹുലിന്റേത്.

അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഏകദിനം ഏറെ യോജിക്കുകയും ചെയ്യുന്നു. സമീപകാലത്തു ഏകദിനത്തില്‍ കളിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചിട്ടുള്ളത്. നേരത്തേ അദ്ദേഹത്തിനു ഏകദിനത്തില്‍ ഓപ്പണറുടെ റോളായിരുന്നു. എന്നാല്‍ ശുഭ്മന്‍ ഗില്ലിന്റെ വരവോടെ രാഹുലിനു താഴേക്കു ഇറങ്ങേണ്ടി വരികയായിരുന്നു. നിലവില്‍ അഞ്ചാം നമ്പറിലാണ് താരം ബാറ്റ് ചെയ്യുന്നത്.

ഈ പൊസിഷന്‍ ഏറെക്കുറെ ഭദ്രമാക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. വിക്കറ്റ് കീപ്പിങും ചെയ്യാന്‍ സാധിക്കുമെന്നത് രാഹുലിനു പ്ലസ് പോയിന്റാണ്. വളരയെധികം ശാന്തപ്രകൃതനായ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു മധ്യനിരയില്‍ മികച്ച ബാലന്‍സ് നല്‍കാനും സഹായിക്കുന്നു. അതുകൊണ്ടു തന്നെ ഭാവിയില്‍ ഇന്ത്യയുടെ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമായി രാഹുലിനെ നമുക്കു കാണാന്‍ സാധിക്കും.

ഈ ലിസ്റ്റില്‍പ്പെടുത്താവുന്ന രണ്ടാമത്തെ താരം യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ്. ഏകദിനത്തില്‍ ഭാവിയിലെ സ്‌പെഷ്യലിസ്റ്റ് ബൗളറായി അദ്ദേഹം മാറാന്‍ സാധ്യതയേറെയാണ്. കൂടാതെ ടെസ്റ്റിലും മികച്ച ഭാവിയുള്ള താരമാണ് പ്രസിദ്ധ്. പക്ഷെ ഫിറ്റ്‌നസ് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ടെസ്റ്റില്‍ അദ്ദേഹത്തിനു ദീര്‍ഘകാലം തുടരാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

KULDEEP YADAV

അതുകൊണ്ടു തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റിനു പകരം ഏകദിനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത കൂടുതലാണ്. ടി20 ഫോര്‍മാറ്റെടുക്കുകയാണെങ്കില്‍ ബൗളറെന്ന നിലയില്‍ ചില കുറവുകള്‍ പ്രസിദ്ധിനുണ്ട്. ഈ കാരണങ്ങളാല്‍ തന്നെ ഏകദിനത്തിനത്തിനായിരിക്കും അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയെന്നുറപ്പാണ്.

ഇന്ത്യയുടെ ഏകദിന സ്‌പെഷ്യലിസ്റ്റാവാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കും. ഒരു സമയത്തു വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. സ്ഥാനം നിലനിര്‍ത്താന്‍ കുല്‍ദീപിനായില്ല. മോശം ഫോമും പരിക്കുകളുമെല്ലാം അദ്ദേഹത്തിനു തിരിച്ചടിയായി മാറി.

എന്നാല്‍ ഇപ്പോള്‍ ടീമിലേക്കു കുല്‍ദീപ് ശക്തമായ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. കൂടാതെ അടുത്തിടെ ചില ടെസ്റ്റുകളിലും അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിച്ചിരുന്നു. അടുത്ത സുഹൃത്തും മുന്‍ സ്പിന്‍ ബൗളിങ് പങ്കാളിയും കൂടിയായ യുസ്വേന്ദ്ര ചഹലിനെ പിന്തള്ളിയാണ് സമീപകാലത്തെല്ലാം കുല്‍ദീപ് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ ജോടിയുള്ളതിനാല്‍ കുല്‍ദീപിനു അധികം അവസരങ്ങള്‍ ലഭിക്കുന്നില്ല. ടി20യിലാവട്ടെ ഓള്‍റൗണ്ടര്‍മാര്‍ക്കാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ടു തന്നെ ഏകദിനമായിരിക്കും ഭാവിയില്‍ കുല്‍ദീപിനു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍.

Story first published: Tuesday, July 4, 2023, 17:26 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+