Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ 'പെട്ടു', ലങ്കയിലാണെങ്കില്‍ ഇവര്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍മാര്‍ ആയെനെ!

ഇന്ത്യക്കു വേണ്ടി രണ്ടു വ്യത്യസ്ത ടീമുകളാണ് ഇപ്പോള്‍ രണ്ടു രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്. വിരാട് കോലിക്കു കീഴില്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലാണെങ്കില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളിലാണ് കളിക്കുന്നത്. രണ്ടു സംഘങ്ങളിലുമായി 40ലേറെ താരങ്ങളാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലും ലങ്കയിലുമുള്ളത്.

ഇംഗ്ലണ്ടില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ചില താരങ്ങള്‍ ലങ്കയിലെ നിശ്ചിത ഓവര്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ മാച്ച് വിന്നര്‍മാരാവാന്‍ ശേഷിയുള്ളവരാണ്. ടെസ്റ്റ് പരമ്പരയിലാവട്ടെ ഇവര്‍ക്കു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുമില്ല. ഇങ്ങനെ ഇംഗ്ലണ്ടില്‍ 'പെട്ടുപോയ' താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 അവേശ് ഖാന്‍

അവേശ് ഖാന്‍

ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് പേസര്‍ അവേശ് ഖാന്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്റ്‌ബൈ താരങ്ങളുടെ ലിസ്റ്റിലാണ് അദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎല്ലിന്റെ ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും മികച്ച പ്രകടനം നടത്താന്‍ 24കാരനായ അവേശിനായിരുന്നു.
ഈ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു. ഐപിഎല്ലില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളും അവേശ് വീഴ്ത്തിയിരുന്നു. ലങ്കന്‍ പര്യടനത്തിലെ ടീമിലായിരുന്നെങ്കില്‍ പ്ലെയിങ് ഇലവനില്‍ ഉറപ്പായും ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരമായിരുന്നു അദ്ദേഹം. മികച്ച പ്രകടനം നടത്താന്‍ പേസര്‍ക്കു സാധിക്കുകയും ചെയ്യുമായിരുന്നു.

 അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലും ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇല്ല. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന അവസാന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. നാലു ടെസ്റ്റുകളില്‍ നിന്നും 27 വിക്കറ്റുകള്‍ അക്ഷര്‍ കടപുഴക്കുകയും ചെയ്തു.
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ആര്‍ അശ്വിന്‍, രവീന്ദ്ര ജജഡേജ എന്നിവരാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍മാര്‍. പിച്ച് പേസ് ബൗളിങിന് അനുകൂലമായതിനാല്‍ അക്ഷറിന് ഒരു ടെസ്റ്റില്‍പ്പോലും അവസരം ലഭിക്കാനും സാധ്യതയില്ല.

 വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ടെസ്റ്റ് സംഘത്തിലുള്ള മറ്റൊരു നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റ്. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ വര്‍ഷമവസാനം നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു വാഷിയുടെ അരങ്ങേറ്റം. ഈ കളിയില്‍ നാലു വിക്കറ്റെടുക്കുന്നതിനൊപ്പം 84 റണ്‍സും അദ്ദേഹം നേടിയിരുന്നു.
തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലുംം വാഷിങ്ടണ്‍ ടീമിന്റെ ഭാഗമായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു വിക്കറ്റും നാല് ഇന്നിങ്‌സുകളില്‍ രണ്ടു ഫിഫ്റ്റികളടക്കം 181 റണ്‍സുമെടുത്തിരുന്നു.

 ശര്‍ദ്ദുല്‍ ഠാക്കൂര്‍

ശര്‍ദ്ദുല്‍ ഠാക്കൂര്‍

പേസ് ബൗളറും ലോവര്‍ ഓര്‍ഡറില്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനുമായ ശര്‍ദ്ദുല്‍ ഠാക്കൂറും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമാണ്. മികച്ച സ്വിങ് ബൗളര്‍ കൂടിയായ അദ്ദേഹം ടീമിന് ബ്രേക്ക്ത്രൂകള്‍ നല്‍കാനും മിടുക്കനാണ്.
ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ ശര്‍ദ്ദുല്‍ വീഴ്ത്തിയിരുന്നു. കൂടാതെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഏഴു വിക്കറ്റുകളും അദ്ദേഹം നേടി. ലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ കസറാന്‍ ശര്‍ദ്ദുലിനാവുമായിരുന്നു.

 കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

സ്റ്റൈലിഷ് ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള മറ്റൊരു മാച്ച് വിന്നര്‍. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയില്‍ രാഹുലിന് ഇപ്പോഴും സ്ഥാനമുറപ്പില്ല. മധ്യനിരയിലോ ഓപ്പണിങിലോ അദ്ദേഹം കളിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും കാത്തിരുന്നു തന്നെ കാണണം.
ലങ്കന്‍ പര്യടനത്തില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ എല്ലാ മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരമായിരുന്നു രാഹുല്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 331 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അതിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും രാഹുല്‍ അടിച്ചെടുത്തു.

Story first published: Tuesday, July 6, 2021, 19:09 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+