For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ്, ഏകദിനം, ട്വന്റി 20... അടുപ്പിച്ച് 3 സെഞ്ചുറി തികച്ചത് സിക്‌സര്‍ പറത്തി.. രാഹുല്‍ മാസ് ഡാ!

By Muralidharan

ദബാങ് ഗിരി അറ്റ് ഇറ്റ്സ് ബെസ്റ്റ്... കഴിഞ്ഞ മാസം സിക്സ് അടിച്ച് ഏകദിന സെഞ്ചുറി. ഇപ്പോഴിതാ സിക്സടിച്ച് ടെസ്റ്റ് സെഞ്ചുറി.... മൂന്ന് വിദേശ സെഞ്ചുറികള്‍... - വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സേവാഗ് ഈ മാസം ഒന്നാം തീയതി കെ എല്‍ രാഹുലിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇത്. ഇതാ വീണ്ടും സിക്‌സറടിച്ച് രാഹുല്‍ സെഞ്ചുറി തികച്ചിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയാ ഒന്നാം ട്വന്റി 20യില്‍.

സിക്സറിച്ച് സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും പൂര്‍ത്തിയാക്കുന്നതില്‍ പ്രശസ്തനാണ് സേവാഗ്. എന്നാല്‍ സേവാഗിനെയും വെല്ലുന്ന മികവാണ് ഇക്കാര്യത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള കെ എല്‍ രാഹുല്‍ കാട്ടുന്നത്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി സെഞ്ചുറികള്‍ സിക്‌സറടിച്ച് പൂര്‍ത്തിയാക്കുക എന്ന അത്യപൂര്‍വ്വമായ നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയിരിക്കുന്നത്.

kl-rahul-vs

രാഹുലിന്റെ ഈ ട്രിപ്പിള്‍ നേട്ടത്തെ അഭിനന്ദിച്ചും സേവാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വൗവ് കെ എല്‍ രാഹുല്‍, അവസാനത്തെ മൂന്ന് സെഞ്ചുറികള്‍. മൂന്നും സിക്‌സ് പറത്തി. അതും ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും. ദബാങ്... - ഇതാണ് സേവാഗിന്റെ ട്വീറ്റ്. സേവാഗ് ജൂനിയര്‍ എന്ന പേര് ഇതിനോടകം സോഷ്യല്‍ മീഡിയ രാഹുലിന് നല്‍കിക്കഴിഞ്ഞു. സേവാഗ് മാത്രമല്ല പല പ്രമുഖരും രാഹുലിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്.

രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് പിന്നാലെ, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും രാഹുലിന്റെ പേരിലുണ്ട്. സഹതാരം ആര്‍ അശ്വിന്‍ കെ എല്‍ രാഹുലിന് ഇട്ടിരിക്കുന്ന ഇരട്ടപ്പേര് റണ്‍മെഷീന്‍ എന്നാണ്. 90കളില്‍ കുറേ സമയം നില്‍ക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് സിക്സറിന് ശ്രമിക്കുന്നത് എന്നാണ് രാഹുല്‍ ഈ ശീലത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.

Story first published: Sunday, August 28, 2016, 12:52 [IST]
Other articles published on Aug 28, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+