Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: റോക്കിങ് രാഹുല്‍, ഉജ്ജ്വല സെഞ്ച്വറി- ടെസ്റ്റിനു തയ്യാര്‍

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ച് സന്നാഹ മല്‍സരത്തില്‍ കെഎല്‍ രാഹുലിനു ഉജ്ജ്വല സെഞ്ച്വറി. കൗണ്ടി ഇലവനെതിരായ ത്രിദിന മല്‍സരത്തിലാണ് ഇന്ത്യക്കു വേണ്ടി രാഹുല്‍ ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി കണ്ടെത്തിയത്. റിഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പറായി പ്ലെയിങ് ഇലവനിലെത്തിയ രാഹുല്‍ ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 149 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം മൂന്നക്കം കടന്നത്. 150 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 101 റണ്‍സ് നേടിയ രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

1

അഞ്ചാമനായിട്ടാണ് രാഹുല്‍ ക്രീസിലെത്തിയത്. ഹനുമാ വിഹാരി മടങ്ങുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 107 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായിരുന്നു. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 127 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോര്‍ 234ല്‍ വച്ച് രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ മാസം നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സംഘത്തില്‍ രാഹുലും ഉണ്ടായിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിര ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടുമായി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ താന്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നു തെളിയിക്കുന്ന ഇന്നിങ്‌സാണ് കൗണ്ടി ഇലവനെതിരേ രാഹുല്‍ കാഴ്ചവച്ചത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, July 20, 2021, 22:19 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+