Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നോ, രണ്ടോ, മൂന്നോ ആവട്ടെ- എനിക്കു ലോകകപ്പ് നേടണം! ലക്ഷ്യത്തെക്കുറിച്ച് രാഹുല്‍

1

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍. ദേശീയ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി വരമെന്നാഗ്രഹിക്കുന്ന താരം രാഹുലാണെന്ന് പുതുതായി ചുമതലയേറ്റെടുക്കുന്ന കോച്ച് രാഹുല്‍ ദ്രാവിഡും വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. ദേശീയ ടീമിനോടൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവുകയെന്നതാണ് ഇതെന്നു അദ്ദേഹം പറയുന്നു. നിലവില്‍ ഇന്ത്യക്കൊപ്പം ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് രാഹുല്‍. അദ്ദേഹത്തിന്റെ രണ്ടാമത്തെ ലോകകപ്പ് കൂടിയാണിത്. 2019ലെ ഏകദിന ലോകകപ്പില്‍ രാഹുല്‍ ടീമിന്റെ ഭാഗമായിരുന്നു. അന്നു പക്ഷെ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റു പുറത്താവുകയായിരുന്നു. ഇത്തവണയും ടീം കിരീടം നേടാന്‍ സാധ്യതയില്ല. മാത്രമല്ല സെമിയില്‍ പോലുമെത്തുന്ന കാര്യം സംശയത്തിലാണ്.

 2011ലെ ലോകകപ്പ് പ്രചോദനം

2011ലെ ലോകകപ്പ് പ്രചോദനം

2011ല്‍ ഇന്ത്യ അവസാനമായി ജേതാക്കളായ ഐസിസിയുടെ ഏകദിന ലോകകപ്പാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നു രാഹുല്‍ ഐസിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നാട്ടില്‍ നടന്ന 2011ലെ ലോകകപ്പില്‍ ഇന്ത്യ ലോകകപ്പ് നേടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അന്നത്തെ ഇന്ത്യയുടെ വിജയം എന്നെ ശരിക്കും മാറ്റിമറിച്ചു. അന്നു മുതല്‍ എന്റെ മനസ്സില്‍ ഒന്നു മാത്രമേയുണ്ടായിരുന്നുള്ളൂ- ഇതാണ് ഞാനും ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് സ്വയം പറഞ്ഞു. രാജ്യത്തിനു വേണ്ടി ഞാനും ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നു. ഒന്നോ, രണ്ടോ, മൂന്നോ ലോകകപ്പ് നേടി ചരിത്രം കുറിക്കുകയാണ് ഏറ്റവും വലിയ ആഗ്രഹമെന്നും രാഹുല്‍ വെളിപ്പെടുത്തി.

 രാഹുല്‍ നിരാശപ്പെടുത്തി

രാഹുല്‍ നിരാശപ്പെടുത്തി

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 14ാം സീസണില്‍ 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടാന്‍ രാഹുലിനായിരുന്നു. ടൂര്‍ണമെന്റില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷെ രാഹുലിന്റെ വണ്‍മാന്‍ ഷോയ്ക്ക് ടീമിനെ രക്ഷിക്കാനായില്ല. പഞ്ചാബ് പ്ലേഓഫ് പോലുമെത്താതെ പുറത്താവുകയായിരുന്നു. ഫൈനല്‍ ആരംഭിക്കുന്നതു വരെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ രാഹുലായിരുന്നു. പക്ഷെ ഫൈനലിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടികളാട റുതുരാജ് ഗെയ്ക്വാദും ഫഫ് ഡുപ്ലെസിയും ഒന്നും രണ്ടും സ്ഥാനക്കാരാവുകയായിരുന്നു.
എന്നാല്‍ ലോകകപ്പില്‍ ഈ ഫോം തുടരാന്‍ രാഹുലിന് ഇനിയുമായിട്ടില്ല. സൂപ്പര്‍ 12ല്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നും 90 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. അഫ്ഗാനിസ്താനെതിരായ മൂന്നാമങ്കത്തിലാണ് രാഹുല്‍ ഫോം വീണ്ടെടുത്തത്. ഈ മല്‍സരത്തില്‍ 48 ബോളില്‍ നിന്നും 69 റണ്‍സ് അദ്ദേഹം നേടിയിരുന്നു. എന്നാല്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യത്തെ രണ്ടു കളികളില്‍ രാഹുല്‍ ഫ്‌ളോപ്പായിരുന്നു. പാകിസ്താനെതിരേ എട്ടു ബോളില്‍ മൂന്നു റണ്‍സിന് പുറത്തായ അദ്ദേഹം ന്യൂസിലാന്‍ഡിനെതിരേ 16 ബോളില്‍ 18 റണ്‍സിനും മടങ്ങിയിരുന്നു.

ഇന്ത്യയുടെ സാധ്യത തുലാസില്‍

ഇന്ത്യയുടെ സാധ്യത തുലാസില്‍

ടി20 ലോകകപ്പില്‍ ആദ്യ രണ്ടു മല്‍സരങ്ങളിലുമേറ്റ വന്‍ പരാജയങ്ങള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. കിരീട ഫേവറിറ്റുകളായി ടൂര്‍ണമെന്റിനെത്തിയ ഇന്ത്യ ഇനി സെമിയിലെത്തുന്ന കാര്യം പോലും സംശയത്തിലാണ്. മൂന്നു മല്‍സരങ്ങളിലും വമ്പന്‍ ജയം നേടുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങളെ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ സെമി സാധ്യത. മൂന്നു കളികളില്‍ ആദ്യത്തേത് ഇന്ത്യ അനായാസം ജയിച്ചു കഴിഞ്ഞു. അഫ്ഗാനിസ്താനെ 66 റണ്‍സിനായിരുന്നു ഇന്ത്യ തുരത്തിയത്. ഇനി സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേയും ഇന്ത്യക്കു വലിയ മാര്‍ജിനുകളില്‍ വിജയിക്കണം. ഒപ്പം ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ മൂന്നു ടീമുകള്‍ക്കും ആറു പോയിന്റ് വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത്.

Story first published: Friday, November 5, 2021, 20:12 [IST]
Other articles published on Nov 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+