Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റൊരു ക്യാപ്റ്റനും അതു ചെയ്തില്ല, പക്ഷെ രാഹുല്‍ നല്‍കി!- ഫേവറിറ്റ് നായകനെന്നു ശ്രേയസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിയ മൂന്നു ഫോര്‍മാറ്റുകളിലും തന്റെ സ്ഥാമുറപ്പിച്ചുകൊണ്ടിരിക്കുകയാണ് യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. രോഹിത് ശര്‍മ സ്ഥിരം നായകനായ ശേഷം ടെസ്റ്റിലെയും അംഗമായി അദ്ദേഹം മാറിയിരിക്കുകയാണ്. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തില്‍ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു.

വിരാട് കോലി, രോഹിത്, കെഎല്‍ രാഹുല്‍ എന്നിവരുടെയെല്ലാം കീഴില്‍ ശ്രേയസ് കളിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തന്റെ ഫേവറിറ്റ് ക്യാപ്റ്റന്‍ രാഹുലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇതിനുള്ള കാരണവും ശ്രേയസ് തുറന്നുപറഞ്ഞിട്ടുണ്ട്.

1

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ മൂന്ന് ഏകദിന മല്‍സരങ്ങളിലാണ് ശ്രേയസ് അയ്യര്‍ കളിച്ചിട്ടുള്ളത്. ഈ വര്‍ഷം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലായിരുന്നു ഇത്. പരിക്കു കാരണം രോഹിത് ശര്‍മയ്ക്കു പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് വൈസ് ക്യാപ്റ്റനായിരുന്ന രാഹുലിന് നറുക്കുവീണത്. പക്ഷെ ഈ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു.

2

ശ്രേയസിന്റെ കാര്യമെടുത്താല്‍ അദ്ദേഹം അഞ്ചാം നമ്പറിലായിരുന്നു ഇന്ത്യക്കു വേണ്ടി കളിച്ചത്. പക്ഷെ മൂന്നിങ്‌സുകളില്‍ നിന്നും 54 റണ്‍സെടുക്കാനെ ആയുള്ളൂ. 2019നു ശേഷം ശ്രേയസിന് ഈ പരമ്പരയില്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നുവെന്നതായിരുന്നു ഏറ്റവും ശ്രദ്ധേയമായ കാര്യം. 3.1 ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 22 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അതിനു മുമ്പ് രണ്ടു തവണ മാത്രമേ താരം ബൗള്‍ ചെയ്തിട്ടുള്ളൂ. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയുമായിരുന്നു ഇത്.

3

കെഎല്‍ രാഹുലിനു കീഴില്‍ കളിച്ചത് വളരെ നല്ല അനുഭവമായിരുന്നു. ആദ്യമായി അദ്ദേഹം അദ്ഭുതപ്പെടുത്തുന്ന കളിക്കാരനാണ്. ഫീല്‍ഡിലും ടീം മീറ്റിങുകളിലും രാഹുല്‍ കാണിക്കുന്ന ആത്മവിശ്വാസവും കളിക്കാര്‍ക്ക് നല്‍കുന്ന പിന്തുണയുമെല്ലാം വലുതാണ്. വളരെ ശാന്തമായ പെരുമാറ്റമാണ് രാഹുലിന്റേത്. കൂടാതെ കളിക്കളത്തില്‍ പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള കഴിവുമുണ്ട്. ഞാന്‍ അദ്ദേഹത്തിനു കീഴില്‍ കളിച്ചത് നന്നായി ആസ്വദിച്ചു. രാഹുല്‍ എനിക്ക് മൂന്നോവര്‍ ബൗള്‍ ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്തു. മറ്റൊരു ക്യാപ്റ്റനും നേരത്തേ നല്‍കിയിട്ടില്ലാത്ത കാര്യമാണിത്. തന്റെ ഫേവറിറ്റ് നായകനും രാഹുല്‍ തന്നെയാണെന്നു ശ്രേയസ് അയ്യര്‍ വെളിപ്പെടുത്തി.

4

ഇന്ത്യക്കു വേണ്ടി പാര്‍ട്ട് ടൈം ബൗളറായി കഴിവ് തെളിയിക്കാന്‍ ശ്രേയസ് അയ്യര്‍ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയില്‍ ലഖ്‌നൗവില്‍ നടന്ന ആദ്യ കളിയിലും അദ്ദേഹം ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യാന്‍ താല്‍പ്പര്യം കാണിച്ച് കൈ ഉയര്‍ത്തിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല.

5

ഞാന്‍ അന്നു ബൗള്‍ ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച് കൈ ഉയര്‍ത്തിയിരുന്നു. 16ാം ഓവറിലായിരുന്നു ഇത്. രോഹിത് ശര്‍മ അപ്പോള്‍ ഗ്രൗണ്ടിനു പുറത്തു പോയിരുന്നു. എങ്കിലും ആരൊക്കെയാണ് ബൗള്‍ ചെയ്യേണ്ടതെന്നു ജസ്പ്രീത് ബുംറയ്ക്കു നിര്‍ദേശം നല്‍കിയ ശേഷമായിരുന്നു ഇത്. ഞാന്‍ ബുംറയ്ക്കു കൈക്കൂലി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതു നടന്നില്ലയെന്നു ചിരിയോടെ ശ്രേയസ് അയ്യര്‍ വിശദമാക്കി.

6

അതേസമയം, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനം നടത്തിയ ശേഷമാണ് ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു വന്നിരിക്കുന്നത്. 2020ല്‍ ഡിസി ആദ്യമായി ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചത് ശ്രേയസിനു കീഴിലായിരുന്നു. പക്ഷെ കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ആദ്യപാദ മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോട റിഷഭ് പന്ത് പകരം ടീമിനെ നയിക്കുകയും പിന്നീട് സ്ഥീരം ക്യാപ്റ്റനാവുകയുമായിരുന്നു. ഇതോടെയാണ് സീസണിനു ശേഷം ടീം വിടാനുള്ള തീരുമാനം ശ്രേയസ് സ്വീകരിക്കാന്‍ കാരണം.

Story first published: Sunday, March 20, 2022, 17:26 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+