പ്രിയപ്പെട്ട ടൂര്‍ണമെന്‍റ് ഐപിഎല്‍, ഇന്ത്യന്‍ ടീമില്‍ ഏറ്റവും ആകര്‍ഷിച്ച താരത്തെക്കുറിച്ച് സ്മിത്ത്
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയാണ്. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലെ ഒന്നാംസ്ഥാനം ഇതു അടിവരയിടുകയും ചെയ്യുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് ഒരു വര്‍ഷം വിലക്ക് കാരണം കളിക്കളത്തില്‍ നിന്നു മാറി നിന്നെങ്കിലും അത് സ്മിത്തിന്റെ ഫോമിനെ ഒരു തരത്തിലും ബാധിച്ചില്ല.

യുവ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന്റെ പ്രകടനമാണ് തന്നെ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം ആകര്‍ഷിച്ചതെന്ന് സ്മിത്ത് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുല്‍ വളരെ മികച്ച താരമാണെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് രാഹുല്‍. മാത്രമല്ല വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി ഇന്ത്യ അടുത്തിടെ അദ്ദേഹത്തിനു നല്‍കിയിരുന്നു. റിഷഭ് പന്തിന്റെ സ്ഥിരതയില്ലായ്മയായിരുന്നു ഇതിനു കാരണം.

ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ തികച്ചും യാദൃശ്ചികമായാണ് രാഹുലിന് വിക്കറ്റ് കീപ്പറാവാന്‍ അവസരം ലഭിക്കുന്നത്. പന്തിന് പരിക്കേറ്റതിനെ തുടര്‍ന്നു രാഹുലിനെ ഇന്ത്യ ദൗത്യമേല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ഈ നീക്കം വിജയമായി മാറി. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പറായി രാഹുല്‍ നടത്തിയത്. ഇതോടെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും പന്തിനു പകരം രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കുകയായിരുന്നു.
അവസാനമായി ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20, ഏകദിന പരമ്പരകളിലും രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ബാറ്റിങിലും താരം കസറി. ഏകദിന പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 204ഉം ടി20 പരമ്പരയില്‍ 224ഉം റണ്‍സ് രാഹുല്‍ നേടിയിരുന്നു.

കളിക്കാന്‍ ഏറ്റവുമധികം ഇഷ്ടമുള്ള ഫ്രാഞ്ചൈസി ലീഗ് ഏതെന്ന ആരാധകന്റെ ചോദ്യത്തിന് ഐപിഎല്‍ എന്നായിരുന്നു സ്മിത്തിന്റെ മറുപടി. ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
ഐപിഎല്ലിനെ പിന്നിലാക്കാന്‍ മറ്റൊരു ടൂര്‍ണമെന്റിനും കഴിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മികച്ച കളിക്കാരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണമെന്ന് സ്മിത്ത് പറഞ്ഞു.
ഈ വര്‍ഷം അവസാനം ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി ഇനിയും കാത്തിരിക്കാനാവില്ലെന്നും ആവേശകരമായ പരമ്പരയായിരിക്കും അതെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.
എംഎസ് ധോണി, രാഹുല്‍ ദ്രാവിഡ് എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ധോണി ഇതിഹാസവും മിസ്റ്റര്‍ കൂളൂമാണെന്ന് സ്മിത്ത് പറഞ്ഞു. ദ്രാവിഡ് വളരെ മികച്ച താരവും നല്ല വ്യക്തി കൂടെ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications