Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഇന്ത്യക്കു വീണ്ടും കപ്പടിക്കണോ? രാഹുല്‍ വേണം!! ഈ കണക്ക് നോക്കൂ

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതോടെ ടീമിന്റെ 'ക്രൈസിസ് മാന്‍' ആയി മാറിയിരിക്കുകയാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. സെമി ഫൈനലിലും ഫൈനലിലുമെല്ലാം ടീം വലിയ സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെയാണ് മികച്ച ഇന്നിങ്‌സുകളുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി മാറിയത്. പക്ഷെ ക്രെഡിറ്റ് മറ്റു പല താരങ്ങളും സ്വന്തമാക്കിയപ്പോള്‍ രാഹുല്‍ ടീമിന്റെ വാഴ്ത്തപ്പെടാത്ത ഹീറോയാവുകയും ചെയ്തു.

ഈ പ്രകടനത്തിലൂടെ അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും താരം അവകാശവാദമുന്നയിച്ചിരിക്കുകയാണ്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും രാഹുലിനു മുന്നില്‍ വാതില്‍ പൂര്‍ണമായി അടയ്ക്കപ്പെട്ടിട്ടില്ല. ടീമിലേക്കു ഒരു രണ്ടാം വരവ് അദ്ദേഹത്തിനു തീര്‍ച്ചയായും സാധ്യവുമാണ്. എന്തുകൊണ്ടാണ് രാഹുല്‍ അടുത്ത ടി20 ലോകകപ്പില്‍ ടീമില്‍ വേണ്ടതെന്നു നോക്കാം.

KL RAHUL

രാഹുലിന്റെ റെക്കോര്‍ഡ്

2023 മുതല്‍ ഐസിസി ടൂര്‍ണമെന്റുകളിലുള്ള കെഎല്‍ രാഹുലിന്റെ ഗംഭീര റെക്കോര്‍ഡാണ് അടുത്ത ടി20 ലോകകപ്പ് ടീമിലേക്കും അദ്ദേഹത്തെ നിര്‍ണാക താരമാക്കി മാറ്റുന്നത്. ടീം ഏല്‍പ്പിക്കുന്ന ഏതു പൊസിഷനിനും ഏതു റോളിലും കളിക്കാന്‍ താന്‍ തയ്യാറാണെന്നു അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 2023ലെ കദിന ലോകകപ്പ് മുതലുള്ള ഐസിസി ടൂര്‍ണമെന്റുകളിലുള്ള രാഹുലിന്റെ റെക്കോര്‍ഡ് കണ്ടാല്‍ ആരും കൈയടിക്കും.

14 ഇന്നിങ്‌സുകളില്‍ നിന്നും 84.57 എന്ന കിടിലന്‍ ശരാശരിയില്‍ 91.94 സ്‌ട്രൈക്ക് റേറ്റില്‍ 592 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഒമ്പതു ഇന്നിങ്‌സുകളില്‍ 30 പ്ലസ് റണ്‍സും താരം സ്‌കോര്‍ ചെയ്തു. ബാറ്ററെന്ന നിലയില്‍ രാഹുല്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് ഈ പ്രകടനം ശരിവയ്ക്കുന്നത്.

Take a Poll

2023ല്‍ ഏകദിന ലോകകപ്പിലായിരുന്നു അദ്ദേഹം ടീമിന്റെ ഭാഗമായത്. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു ലഭിച്ചത് അഞ്ചാം നമ്പറായിരുന്നു. ഈ റോള്‍ അദ്ദേഹം ഭംഗിയാക്കി. 10 ഇന്നിങ്‌സില്‍ നിന്നും 75.33 ശരാശരിയില്‍ 452 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

അതിനു ശേഷം കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ മാറ്റുരച്ചെങ്കിലും രാഹുലിനു ടീമില്‍ ഇടം ലഭിച്ചില്ല. പകരം റിഷഭ് പന്താണ് മുഴുവന്‍ മല്‍സരങ്ങളും കളിച്ചത്. സഞ്ജു സാംസണിനെ ഒരു കളിയില്‍ പോലും ഇറക്കിയതുമില്ല. ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫി വന്നതോടെ രാഹുല്‍ വീണ്ടും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി. പക്ഷെ ഇത്തവണ റോളില്‍ മാറ്റമുണ്ടായിരുന്നു. അഞ്ചാം നമ്പറില്‍ നിന്നും അദ്ദേഹത്തെ ആറാം നമ്പറിലേക്കു മാറ്റി.

പവര്‍ഹിറ്ററുടെ റോളും തന്നെക്കൊണ്ട് വഴങ്ങുമെന്നു രാഹുല്‍ തെളിയിച്ചു. സെഞ്ച്വറിയോ, ഫിഫ്റ്റിയോ നേടിയില്ലെങ്കിലും ടീമിനു ഏറ്റവും വിലപ്പെട്ട 30- 40 പ്ലസ് റണ്‍സ് സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. 140 എന്ന അവിശ്വസനീയ ശരാശരിയോടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 42 റണ്‍സുമാണ്.

KL RAHUL

ടി20യിലും തിളങ്ങും

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും കെഎല്‍ രാഹുല്‍ നേരത്തേ പുറത്താവാനുള്ള പ്രധാന കാരണം സ്‌ട്രൈക്ക് റേറ്റില്‍ വന്ന ഇടിവായിരുന്നു. ഇതോടെ ഈ ഫോര്‍മാറ്റില്‍ അദ്ദേഹം യോജിക്കില്ലെന്നും പലരും വിധിയെഴുതി. അതോടെയാണ് രാഹുലിന്റെ ചീട്ട് കീറിയത്.

എന്നാല്‍ ഇപ്പോള്‍ ഏകദിനത്തില്‍ അഞ്ചില്‍ നിന്നും ആറിലേക്കു മാറിയ ശേഷം അദ്ദേഹം തന്റെ ബാറ്റിങ് ശൈലിയും മാറ്റിയിരിക്കുകയാണ്. അനായാസം സിക്‌സറുകളും ഫോറുകളുമെല്ലാം അടിക്കുന്നതിലാണ് രാഹുല്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ പല ഗംഭീര സിക്‌സറുകളും ഇതു ശരിവയ്ക്കുന്നു.

ഇതേ ശൈലിയില്‍ ടി20യിലും ടീമിനായി മധ്യനിരയില്‍ അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ രാഹുലിനു സാധിക്കും. മാത്രമല്ല പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദഹത്തിന്റെ അനുഭവസമ്പത്തും കൂളായിട്ടുള്ള സമീപനവുമെല്ലാം ടീമിനു മുതല്‍ക്കൂട്ടുമായി മാറുകയും ചെയ്യും. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും രാഹുലിനെ ഉള്‍പ്പെടുത്തുന്ന കാര്യം ഇന്ത്യക്കു തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്.

Story first published: Thursday, March 13, 2025, 13:20 [IST]
Other articles published on Mar 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+