Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിന് കഷ്ടകാലം, അഞ്ചു മാസം കൊണ്ട് പലതും നഷ്ടം! എവിടെയാണ് കുഴപ്പം?

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വരെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നായകസ്ഥാനം ഉറപ്പിച്ചിരുന്ന താരമായിരുന്നു സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. പക്ഷെ ഇപ്പോഴത്തെ സാഹചര്യം നോക്കൂ. എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ടെസ്റ്റിലും ടി20യിലും ടീമില്‍ സ്ഥാനം പോലും ഏറെക്കുറെ നഷ്ടമായി. ഏകദിനത്തിലും ടെസ്റ്റിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. രാഹുലിന് ഇപ്പോള്‍ പ്രതീക്ഷയുള്ള ഏക ഫോര്‍മാറ്റ് ഏകദിനം മാത്രമാണ്.

KL RAHUL

വിക്കറ്റ് കീപ്പര്‍ റോള്‍ കൂടി ഏകദിനത്തില്‍ നിര്‍വഹിക്കുന്ന അദ്ദേഹം ഭേദപ്പെട്ട ബാറ്റിങും കാഴ്ചവയ്ക്കുന്നുണ്ട്. പക്ഷെ പരിക്ക് മാറി റിഷഭ് തിരിച്ചെത്തിയാല്‍ ഒരുപക്ഷെ ഏകദിനത്തിലും രാഹുല്‍ പുറത്തായേക്കും. ഇവയ്്‌ക്കൊക്കെ പിന്നാലെയാണ് ബിസിസിഐയില്‍ നിന്നും താരത്തിനു മറ്റൊരു പ്രഹരം കൂടി നേരിട്ടിരിക്കുന്നത്. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും രാഹുലിനെ തരംതാഴ്ത്തിയിരിക്കുകയാണ്. നേരത്തേ എ ഗ്രേഡിലായിരുന്ന അദ്ദേഹം പുതിയ കരാറില്‍ ബി ഗ്രേഡിലേക്കു വീണിരിക്കുകയാണ്.

കരിയറിലെ മോശം സമയത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന രാഹുലിന് ഇപ്പോള്‍ ബിസിസിഐയുടെ ഭാഗത്തു നിന്നും പ്രഹരമുണ്ടായതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇതേക്കുറിച്ചു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കെഎല്‍ രാഹുലിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ഇങ്ങനെയായിരുന്നു- ടി20 ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു, വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കി, ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായി, ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ നിന്നും ബിയിലേക്കു തരംതാഴ്ത്തപ്പെട്ടു. കെഎല്ലില്‍ നിന്നും ശക്തമായൊരു തിരിച്ചുവരവ് ആവശ്യമാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

ഇന്ത്യന്‍ ടീമില്‍ ലീഡര്‍ഷിപ്പ് റോളുകള്‍ നഷ്ടമായി. ഇപ്പോള്‍ ബിസിസിഐ കരാറില്‍ നിന്നും പിന്തള്ളപ്പെടുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി വീണ്ടും അരങ്ങേറുന്നതു പോലെ കെഎല്‍ രാഹുല്‍ ടി20, ടെസ്റ്റ് എന്നിവയിലേക്കു ശക്തമായി തിരികെ വരണം. അതേ എനര്‍ജിയില്‍, അതേ സ്ഥിരതയോടെയാവണം ഇത്. ഇന്ത്യന്‍ ടീമില്‍ പഴയ നിര്‍ഭയനായ രാഹുലിനെ ഞങ്ങള്‍ ഫാന്‍സിനു ആവശ്യമാണ്. ദയവു ചെയ്ത് ഞങ്ങള്‍ക്കു വേണ്ടി തിരികെ വരൂയെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.

KL RAHUL 1

കഴിഞ്ഞ അഞ്ചു മാസത്തിനിടെ കെഎല്‍ രാഹുലിനു കരിയറില്‍ പല തിരിച്ചടികളെയും നേരിടേണ്ടി വന്നു. ടി20, ടെസ്റ്റ് ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ നിന്നും ബി ഗ്രേഡ് കരാറിലേക്കു തരംതാഴ്ത്തപ്പെടുകയും ചെയ്തു. എല്ലാം അദ്ദേഹത്തിനു എതിരായി ഇരിക്കുകയാണെന്നു ഒരു യൂസര്‍ നിരീക്ഷിച്ചു.

ബിസിസിഐ കരാറിലുള്‍പ്പെട്ടവരെ അറിയാം- എ പ്ലസ് ഗ്രേഡിലുള്ളത് നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് (പ്രതിഫലം 7 കോടി വീതം). എ ഗ്രേഡിലുള്ള കളിക്കാര്‍ ഹാര്‍ദിത് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി. റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് (പ്രതിഫലം അഞ്ചു കോടി രൂപ വീതം). ബി ഗ്രേഡ് കരാറില്‍ കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവരുണ്ട് (മൂന്നു കോടി രൂപ വീതം). സി ഗ്രേഡ് കരാറില്‍ സഞ്ജു സാംസണ്‍, ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, കെഎസ് ഭരത്, അര്‍ഷ്ദീപ് സിങ് എന്നിവരും ഉള്‍പ്പെട്ടിരിക്കുന്നു (1 കോടി രൂപ വീതം).

Story first published: Monday, March 27, 2023, 20:32 [IST]
Other articles published on Mar 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+