For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs END: കോലിയുടെ റെക്കോര്‍ഡ് പഴങ്കഥ! ഇനി രാഹുലാണ് ഹീറോ- തകര്‍പ്പന്‍ റെക്കോര്‍ഡ്

ഏകദിനത്തില്‍ അതിവേഗം 1500 റണ്‍സ് തികച്ച ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. ഏകദിനത്തില്‍ അതിവേഗം 1500 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു.

1

വെറും 36 ഇന്നിങ്‌സുകള്‍ മാത്രമേ രാഹുലിന് 1500 റണ്‍സ് തികയ്ക്കാന്‍ വേണ്ടിവന്നുള്ളൂ. ഇതോടെ 38 ഇന്നിങ്‌സുകളില്‍ ഈ നേട്ടം കൈവരിച്ച കോലി പിന്തള്ളപ്പെടുകയും ചെയ്തു. ശിഖര്‍ ധവാന്‍ (38 ഇന്നിങ്‌സ്) നവജ്യോത് സിദ്ധു (39), സൗരവ് ഗാംഗുലി (43) എന്നിവരാണ് എലൈറ്റ് ലിസ്റ്റിലെ മറ്റുള്ളവര്‍.

ഇംഗ്ലണ്ടിനെതിരേ നാലാമനായി ക്രീസിലെത്തിയ രാഹുല്‍ ഉജ്ജ്വല ഇന്നിങ്‌സാണ് കാഴ്ചവച്ചത്. 114 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരേ ആദ്യത്തെയും ഏകദിനത്തിലെ അഞ്ചാമത്തെയും സെഞ്ച്വറി കൂടിയാണ് രാഹുല്‍ നേടിയത്. മൂന്നാം വിക്കറ്റിലും നാലാം വിക്കറ്റിലും സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയാവാനും രാഹുലിനു സാധിച്ചു. നായകന്‍ വിരാട് കോലിക്കൊപ്പം 121ഉം റിഷഭ് പന്തിനോടൊപ്പം 113ഉം റണ്‍സ് അദ്ദേഹം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ രാഹുല്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. നാലു ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന് ആകെ നേടാനായത് 15 റണ്‍സായിരുന്നു. രണ്ടിന്നിങ്‌സുകളില്‍ രാഹുല്‍ തുടര്‍ച്ചയായി ഡെക്കാവുകയും ചെയ്തു. ഇതേ തുടര്‍ന്നു നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ താരം പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഏകദിന പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. ആദ്യ കളിയില്‍ 43 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 62 റണ്‍സ് അടിച്ചെടുത്തിരുന്നു.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിന് 336 റണ്‍സെന്ന വമ്പന്‍ ടോട്ടലാണ് രണ്ടാം ഏകദിനത്തില്‍ പടുത്തുയര്‍ത്തിയത്. രാഹുലിനെക്കൂടാതെ റിഷഭ് പന്ത് (77), നായകന്‍ വിരാട് കോലി (66), ഹാര്‍ദിക് പാണ്ഡ്യ (35) എന്നിവരുടെ ഇന്നിങ്‌സുകളും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 66 റണ്‍സിനു ജയിച്ചിരുന്നു. ഈ മല്‍സരം കൂടി ജയിക്കാനായാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു സ്വന്തമാക്കാം. നേരത്തേ നടന്ന ടെസ്റ്റ്, ടി20 പരമ്പരകളും ഇന്ത്യ നേടിയിരുന്നു.

Story first published: Friday, March 26, 2021, 17:57 [IST]
Other articles published on Mar 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+