Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടംകൈയന്‍മാരെ ഭയമില്ല- രാഹുലാണ് ബെസ്റ്റ്, രോഹിത്തിന്റെ പൊടിപോലുമില്ല!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സമീപകാലത്തു കേള്‍ക്കുന്ന ഏറ്റവും വലിയ ദുഷ്‌പേര് ഇടംകൈയന്‍ പേസര്‍മാരെ നേരിടുന്നതിലുള്ള ദൗര്‍ബല്യമാണ്. നിലവിലെ ടീമിലെ പലരും ഇടംകൈയന്‍ ബൗളര്‍മാരെ നേരിയുമ്പോള്‍ പതറുന്നത് നമുക്കു കാണാന്‍ സാധിക്കും.അവസാനമായി ഇന്ത്യ കളിച്ച പരമ്പരകളെടുത്താല്‍ നമുക്ക് ഇക്കാര്യം വ്യക്തമാവും. കഴിഞ്ഞ ടി20 പരമ്പരയില്‍ ഇന്ത്യക്കെതിരേ വിന്‍ഡീസിന്റെ ഇടംകൈയന്‍ പേസര്‍ ഒബഡ് മക്കോയ് ഒരു കളിയില്‍ ആറു വിക്കറ്റുകള്‍ കടപുഴക്കിയിരുന്നു.

1

അതിനു മുമ്പുള്ള ഇംഗ്ലണ്ട് പര്യടനത്തിലെ ഒരു കളിയില്‍ ഇംകൈയന്‍ ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്ലേ ആറു വിക്കറ്റുകളും പോക്കറ്റിലാക്കിയിരുന്നു. ഇടംകൈയന്‍മാര്‍ക്കെതിരേ ഇന്ത്യയുടെ വീക്ക്‌നെസ് തുറന്നു കാണിക്കുന്ന രണ്ടു പ്രകടനങ്ങളാണിത്. അതേസമയം, ഇടംകൈന്‍മാരെ നന്നായി നേരിടാന്‍ സാധിക്കുന്ന ചിലരും ഇന്ത്യന്‍ ടീമിലുണ്ട്. അവെരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

2

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ടി20യില്‍ കുറഞ്ഞത് 100 റണ്‍സെങ്കിലും നേടിയിട്ടുള്ളവരില്‍ ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഏറ്റവും മികച്ച ശരശരിയുള്ളവരെ അറിയാം. നിലവിലെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലാണ് ഇടംകൈയന്‍മാര്‍ക്കതിരേ ഏറ്റവും മിടുക്കന്‍. 65.33 എന്ന ഗംഭീര ശാരാശരി അദ്ദേഹത്തിനുണ്ട്.

3

രാഹുലിനൊപ്പം ഇക്കാര്യത്തില്‍ തോളോടുതോള്‍ ചേര്‍ത്ത് നിര്‍ത്താവുന്ന താരം മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 64.33 എന്ന കിടിലന്‍ ശരാശരി അദ്ദേഹത്തിനു ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ അദ്ദേഹത്തിനുണ്ട്. 60ന് മുകളില്‍ ശരാശരിയുള്ള രണ്ടു താരങ്ങളും ഇവര്‍ മാത്രമാണ്.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

4

കെഎല്‍ രാഹുല്‍, എംഎസ് ധോണി എന്നിവര്‍ കഴിഞ്ഞാല്‍ ഇടംകൈയന്‍ സീമര്‍മാര്‍ക്കെതിരേ മികച്ച ബാറ്റിങ് ശരാശരിയുള്ളത് ശ്രേയസ് അയ്യര്‍ക്കാണ്. 52.33 ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്. ഇടംകൈ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ 50ന് മുകള്‍ ശരാശരിയുള്ള മൂന്നു പേരില്‍ ഒരാളും ശ്രേയസ് മാത്രമാണ്.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

5

ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെ പക്ഷെ നമുക്ക് ഈ ലിസ്റ്റില്‍ കാണാന്‍ സാധിക്കില്ല. ആദ്യത്തെ ആറു പേരുടെ ലിസ്റ്റെടുത്താല്‍ അവിടെ ഹിറ്റ്മാനില്ലെന്നു കാണാം. ഇടംകൈയന്‍മാര്‍ക്കെതിരേ രോഹിത് എത്രത്തോളം ദുര്‍ബലനമാണെന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണിത്.

6

കെഎല്‍ രാഹുല്‍, എംഎസ് ധോണി, ശ്രേയസ് അയ്യര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ലിസ്റ്റില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ്. ഇഷാന്റെ ബാറ്റിങ് ശരാശരി 36.33ഉം കോലിയുടേത് 32ഉം സൂര്യയുടേത് 31ഉം ആണ്.

Story first published: Friday, August 12, 2022, 15:45 [IST]
Other articles published on Aug 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+