Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KKR vs PBKS: ലെഗ് ബൈ ഓടി റണ്‍സെടുത്തു, പക്ഷെ പഞ്ചാബിന് റണ്‍സില്ല! വിവാദം കത്തുന്നു

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ആവേശകരമായി നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. മത്സരം പുരോഗമിക്കവെ ഒരു വിവാദം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുകയാണ്. പഞ്ചാബ് ബാറ്റ് ചെയ്യവെ 4.5 ഓവറിലെ ലെഗ് ബൈയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

സുനില്‍ നരെയ്‌നെറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ബാറ്റ് ചെയ്യുന്നത് ബനുക രാജപക്‌സെ. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ ഗുഡ് ലെങ്ത് പന്ത് രാജപക്‌സെയുടെ തുടയില്‍ തട്ടിയാണ് തെറിച്ചത്. ഇതില്‍ രാജപക്‌സെ സിംഗിളെടുത്തെങ്കിലും അംപയര്‍ റണ്‍സടിച്ചില്ല. ബാറ്റ്‌സ്മാന്റെ ഭാഗത്ത് നിന്ന് ഷോട്ട് ഉണ്ടായില്ലെന്ന കാരണത്താലാണ് അംപയര്‍ റണ്‍സ് നിഷേധിച്ചത്.

Bhanuka Rajapaksa, shikhar dhawan

ഇത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബാറ്റ്‌സ്മാന്‍ ഷോട്ടിന് ശ്രമിക്കാതെ ശരീരത്തില്‍ തട്ടി പോകുന്ന പന്തില്‍ ഓടി റണ്‍സെടുത്താല്‍ ബൈ റണ്‍സായി കണക്കാക്കാനാവില്ലെന്നാണ് അംപയര്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു നിയമം കേട്ടുകേള്‍വിയില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ലീവ് ചെയ്യുന്ന പന്തും അപ്രതീക്ഷിത ടേണ്‍കൊണ്ട് ശരീരത്തിലടിച്ച് പോകുമ്പോള്‍ ബൈ റണ്‍സ് ഓടിയെടുക്കാറുണ്ട്. ഇത് അനുവദിക്കപ്പെടുകയും ചെയ്യാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ പഞ്ചാബിന് മാത്രം എന്തുകൊണ്ട് റണ്‍സ് അനുവദിച്ചില്ലെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും സംഭവം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. പഞ്ചാബ് ചെറിയ റണ്‍സിന് തോറ്റാല്‍ ഇ സംഭവം വലിയ വിവാദമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും അംപയറുടെ തീരുമാനം രാജപക്‌സയേയും ആരാധകരേയും ഒരുപോലെ നിരാശരാക്കിയിരിക്കുകയാണ്. ആരാധകര്‍ കൂടുതല്‍ പ്രതികരണങ്ങളുമായി സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ച കൊഴുപ്പിക്കുന്നുണ്ട്.

Bhanuka Rajapaksa

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചിരിക്കുന്നത്. ഓപ്പണിങ്ങില്‍ പ്രഭ്‌സിംറാന്‍ സിങ് (12 പന്തില്‍ 23) മിന്നല്‍ തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. രണ്ട് വീതം സിക്‌സും ഫോറുമാണ് താരം നേടിയത്. ടിം സൗത്തിയുടെ ലെഗ് സൈഡ് പന്തില്‍ ദൗര്‍ഭാഗ്യവശാല്‍ താരത്തിന് മടങ്ങേണ്ടി വന്നു. മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ശിഖര്‍ ധവാനും ബനുക രാജപക്‌സെയും ചേര്‍ന്ന് പഞ്ചാബിന് അടിത്തറ പാകി.

തല്ലിത്തകര്‍ത്ത് കളിച്ച രാജപക്‌സെ 32 പന്തില്‍ 50 റണ്‍സ് നേടിയാണ് പുറത്തായത്. 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ വെടിക്കെട്ട്. നാലാമനായി ക്രീസിലെത്തിയ ജിതേഷ് ശര്‍മയും മിന്നല്‍ ബാറ്റിങ്ങുകൊണ്ട് തിളങ്ങി. 11 പന്തില്‍ 1 ഫോറും 2സിക്‌സും ഉള്‍പ്പെടെ 21 റണ്‍സാണ് ജിതേഷ് നേടിയത്. 190.90 സ്‌ട്രൈക്കറേറ്റിലാണ് ജിതേഷ് കളിച്ചത്. വലിയ സ്‌കോറിലേക്ക് താരം ഉയരുമെന്ന് തോന്നിച്ചെങ്കിലും സൗത്തിയുടെ സ്ലോബോളില്‍ കുടുങ്ങി പുറത്തായി.

Bhanuka Rajapaksa

ഒരുവശത്ത് നിലയുറപ്പിച്ച നായകന്‍ ശിഖര്‍ ധവാന്‍ (29 പന്തില്‍ 40) വലിയ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പദ്ധതിയിട്ടപ്പോഴേക്കും പുറകത്തായി. വരുണ്‍ ആരോണാണ് ധവാനെ പുറത്താക്കിയത്. മത്സരത്തില്‍ വഴിത്തിരിവായ വിക്കറ്റാണിതെന്ന് പറയാം. ഇത്തവണ ശിഖര്‍ ധവാന്റെ കീഴിലാണ് പഞ്ചാബ് കന്നി കിരീടം മോഹിക്കുന്നത്. അവസാന സീസണില്‍ മായങ്ക് അഗര്‍വാളാണ് പഞ്ചാബിനെ നയിച്ചത്. എന്നാല്‍ കിരീടത്തിലേക്കെത്തിക്കാനായില്ല.

ആദ്യ മത്സരത്തില്‍ ലിയാം ലിവിങ്സ്റ്റണിന്റെ അഭാവം പഞ്ചാബിലുണ്ട്. കെകെആര്‍ കരുത്തുറ്റ താരനിരയുള്ള ടീമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള നിരവധി താരങ്ങള്‍ കെകെആറിലുണ്ട്. എന്നാല്‍ പഞ്ചാബിന്റെ ബൗളിങ് കരുത്ത് മികച്ചതാണ്. അര്‍ഷദീപ് സിങ് നയിക്കുന്ന പേസ് നിരയില്‍ പ്രതീക്ഷയേറെ. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് മൊഹാലിയില്‍ മുന്‍തൂക്കമുണ്ടെന്നതാണ് വസ്തുത.

Story first published: Saturday, April 1, 2023, 16:54 [IST]
Other articles published on Apr 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+