For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിയുടെ മാത്രമല്ല, വരുണ്‍ ഇനി ധവാന്‍റെയും പേടിസ്വപ്നം! അറിയാം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനും ഇന്ത്യന്‍ ഓപ്പണറുമായ ശിഖര്‍ ധവാനെതിരേ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. മൊഹാലിയില്‍ നടന്ന സീസണിലെ രണ്ടാമത്തെ മാച്ചില്‍ ഫിഫ്റ്റിക്കു 10 റണ്‍സകലെ ധവാനെ വരുണ്‍ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് താരം ഒരു വലിയ നാഴികക്കല്ല് പിന്നിട്ടത്.

ഐപിഎല്ലല്‍ വരുണ്‍ ഏറ്റവുമധികം തവണ പുറത്താക്കിയ ക്രിക്കറ്ററായാണ് ധവാന്‍ മാറിയിരിക്കുന്നത്. ഇതു മൂന്നാം തവണയാണ് അദ്ദേഹം വരുണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണിക്കൊപ്പമെത്തിയിരിക്കുകയാണ് ധവാന്‍. ധോണിയെയം മൂന്നു തവണ കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍ പുറത്താക്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ തൊട്ടു പിന്നാലെയുള്ളത് നാലു പേരാണ്.

SHIKHAR DHAWAN BATTING

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പൂരന്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പൃഥ്വി ഷാ, ഗുജറാത്ത് ടൈറ്റന്‍സിന്റെ രാഹുല്‍ തെവാത്തിയ എന്നിവരാണിത്. നാലു പേരെയും രണ്ടു തവണ വീതം വരുണ്‍ പുറത്താക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത- പഞ്ചാബ് പോരില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ശിഖര്‍ ധവാനെ 15ാം ഓവറിലായിരുന്നു വരുണ്‍ ചക്രവര്‍ത്തി മടക്കിയത്. സീസണിലെ ആദ്യ ഫിഫ്റ്റി അദ്ദേഹം പൂര്‍ത്തിയാക്കുമെന്നിരിക്കെയായിരുന്നു വരുണിന്റെ മടക്കം. അതിവേഗ ഗുഡ്‌ലെങ്ത്ത് ബോളിലാണ് ധവാന്‍ വീണത്. പന്തിന്റെ വേഗതയായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. എക്രോസ് ദി ലൈന്‍ കളിക്കാന്‍ ശ്രമിച്ച ധവാന് ബോള്‍ മിസ്സാവുകയും നേരെ സ്റ്റംപുകളില്‍ പതിക്കുകയുമായിരുന്നു. 29 ബോളുകള്‍ നേരിട്ട ധവാന്‍ ആറു ഫോറുകളടക്കം 40 റണ്‍സാണ് നേടിയത്.

varun chakravarthy

അതേസമയം, 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പഞ്ചാബ് കിങ്‌സ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അവര്‍ അഞ്ചു വിക്കറ്റിനു 191 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ ബാറ്റ് ചെയ്തവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. എങ്കിലും അവര്‍ക്കിടയില്‍ ഏറ്റവും മുന്നില്‍ നിന്നത് ശ്രീലങ്കന്‍ താരം ഭാനുക രാജപക്ഷയായിരുന്നു. 32 ബോളുകളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 50 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, സാം കറെന്‍, സിക്കന്ദര്‍ റാസ, നഥാന്‍ എല്ലിസ്, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), മന്‍ദീപ് സിംഗ്, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസല്‍, ഷര്‍ദുല്‍ ടാക്കൂര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, അനുകുല്‍ റോയ്, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, April 1, 2023, 19:43 [IST]
Other articles published on Apr 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+