ഐപിഎല്ലില്‍ പഞ്ചാബ് കിങ്സുമായുള്ള ത്രില്ലറില്‍ മഴ വില്ലനായതു കാരണം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു നേരിയ പരാജയം നേരിട്ടതിന്റെ ക്ഷീണത്തിലാണ് ആരാധകര്‍. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴു റണ്‍സിനായിരുന്നു മൊഹാലിയിലെ സ്വന്തം മൈതാനത്തു ശിഖര്‍ ധവാന്‍ നയിച്ച പഞ്ചാബിന്റെ വിജയം. 192 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു കെകെആറിനു മുന്നില്‍ പഞ്ചാബ് വച്ചത്.
വിക്കറ്റുകള്‍ ഏഴെണ്ണം നഷ്ടമായെങ്കിലും റണ്‍ചേസില്‍ കെകെആര്‍ അധികം പിന്നില്‍ ആയിരുന്നില്ല. 16 ഓവറില്‍ കെകെആര്‍ ഏഴിന് 146 റണ്‍സെന്ന നിലയിലുള്ളപ്പോഴായിരുന്നു മഴയെത്തിയതും കളി തടസ്സപ്പെട്ടതും. ശേഷിച്ച നാലോവറില്‍ 46 റണ്‍സായിരുന്നു കെകെആറിനു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരന്നത്. തുടര്‍ന്ന് മല്‍സരം പുനരാരംഭിക്കാന്‍ കഴിയാതെ പോവുകയും ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കുകയുമായിരുന്നു. പഞ്ചാബിനു വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഫ്‌ളഡ് ലിറ്റിലെ തകരാറിനെ തുടര്‍ന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ റണ്‍ചേസ് തുടങ്ങാന്‍ വൈകിയിരുന്നു. 15-20 മിനിറ്റോളം വൈകിയായിരുന്നു കെകെആറിന്റെ ബാറ്റിങ് ആരംഭിച്ചത്. ഇതു വലിയ ചതിയാണെന്നും ഫ്‌ളഡ്‌ലിറ്റിനു തകരാര്‍ ഇല്ലായിരുന്നെങ്കില്‍ മഴ വില്ലനാവും മുമ്പ് കെകെആര്‍ വിജയകരമായി റണ്‍ചേസ് നടത്തി വിജയിക്കുമായിരുന്നെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. പഞ്ചാബ് കിങ്‌സിന്റെ ചതിയാണ് ജയിക്കാമായിരുന്ന മല്‍സരം തങ്ങള്‍ക്കു നഷ്ടപ്പെടുത്തിയതെന്നും അവര്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കെകെആറിന്റെ നിരവധി ആരാധകരാണ് ഫ്‌ളഡ്‌ലിറ്റിന്റെ തകരാറിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.
ഫ്‌ളഡ്‌ലിറ്റിലെ തകരാര്‍ കാരണം കളി വൈകിയതുകൊണ്ടാണ് ആവേശരമായ ഒരു ഫിനിഷ് നമുക്കു നിഷേധിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ കളിയില്‍ പൂര്‍ണമായും പുറത്തായിരുന്നില്ല. ശര്‍ദ്ദുല്‍ ടാക്കൂര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ് എന്നിവരെല്ലാം ഫോറും സിക്‌സറുകളുമടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഈ തരത്തില്‍ മല്‍സരം അവസാനിച്ചത് നാണക്കേടാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ഫ്‌ളഡ്‌ലിറ്റ് പ്രശ്‌നത്തെ തുടര്‍ന്നു ഏകദേശം 20 മിനിറ്റോളം നഷ്ടമായിരുന്നു. പിന്നീട് മഴ വരുമെന്നു കണ്ടതോടെ പഞ്ചാബ് കിങ്‌സ് ബൗള്‍ര്‍മാര്‍ 5-10 മിനിറ്റ് മനപ്പൂര്‍വ്വം കളി വൈകിച്ചുവെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഈ മല്‍സരം നഷ്ടപ്പെടുത്തിയത് ഫ്്‌ളഡ്‌ലിറ്റിലെ തകരാറിനെ തുടര്‍ന്നു 15-20 മിനിറ്റോളം റണ്‍ചേസ് വൈകിയതാണ്. ഈ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു തീര്‍ച്ചയായും വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നു ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നതായി ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. വെളിച്ചക്കുറവിനെ തുടര്‍ന്നു മല്‍സരം വൈകിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദ്വിത്വം. തികഞ്ഞ പിടിപ്പുകേട് തന്നെയാണ് ഇതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ത്രില്ലറുകളില്‍ വിജയിക്കുമെന്ന് അറിയാമായിരുന്നതു കൊണ്ട് പഞ്ചാബ് കിങ്‌സുകാര്‍ മനപ്പൂര്‍വ്വം ഫ്‌ളഡ് ലിറ്റി കേടാക്കുകയായിരുന്നുവെന്നു ഒരു യൂസര്‍ ആരോപിക്കുന്നു. ഇതു തീര്‍ച്ചയായും ന്യായമായ കാര്യമല്ല. ഫ്‌ളഡ്‌ലിറ്റ് കാരണം തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഈ മല്‍സരം നഷ്ടമായതെന്നു ഒരു യൂസര്‍ കുറിച്ചു.

അതേസമയം, ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെയുടെ (50) ഫിഫ്റ്റിയാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിനെ 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 191 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത്. രാജപക്‌സെ 32 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. നായകന്‍ ശിഖര്‍ ധവാന്‍ 29 ബോളില്‍ ആറു ഫോറടക്കം 40 റണ്‍സെടുത്ത് പുറത്തായി.
പ്രഭ്മസിമ്രന്‍ സിങ് (12 ബോളില്‍ 23), ജിതേഷ് ശര്‍മ (11 ബോളില്‍ 21), സാം കറെന്‍ (17 ബോളില്‍ 26*), ഷാരൂഖ് ഖാന്‍ (7 ബോളില്‍ 11*), സിക്കന്തര്‍ റസ്സ (13 ബോളില്‍ 16) എന്നിവരെല്ലാം പഞ്ചാബ് ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കി. മറുപടിയില്‍ കെകെആര്‍ നിരയില്‍ ആര്‍ക്കും ഫിഫ്റ്റിയില്ല. 19 ബോളില്‍ 35 റണ്‍സെടുത്ത ആന്ദ്രെ റസ്സലും 28 ബോളില്‍ 34 റണ്‍സെടുത്ത വെങ്കടേഷ് അയ്യരുമാണ് പ്രധാന സ്‌കോറര്‍മാര്‍.