Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു, ഇഷാന്‍ ഇവരേക്കാള്‍ മിടുക്കന്‍! ഇന്ത്യന്‍ ടീമില്‍ ജിതേഷ് മതി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. അധികസമയം ക്രീസില്‍ നിന്നില്ലെങ്കിലും തന്റെ സാന്നിധ്യമറിയിച്ചാണ് താരം ക്രീസ് വിട്ടത്. നാലാം നമ്പറില്‍ ക്രീസിലെത്തിയ ജിതേഷ് 21 റണ്‍സാണ നേടിയത്.

വെറും 11 ബോളുകളില്‍ നിന്നായിരുന്നു ഇത്. രണ്ടു സിക്‌സറും ഓരോ ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 190.91 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജിതേഷിന്റെ ബാറ്റിങ്. 14ാം ഓവറിലായിരുന്നു താരം പുറത്തായത്. കെകെആറിന്റെ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ടി സൗത്തിക്കായിരുന്നു ജിതേഷിന്റെ വിക്കറ്റ്.

JITESH SHARMA

14ാം ഓവറിലെ ആദ്യ ബോളില്‍ സൗത്തിക്കെതിരേ റണ്ണൊന്നുമെടുക്കാന്‍ ജിതേഷിനായില്ല. എന്നാല്‍ തൊട്ടടുത്ത ബോളില്‍ താരം ഇതിന്റെ ക്ഷീണം തീര്‍ക്കുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ സൗത്തിയുടെ ഗുഡ് ലെങ്ത്ത് ബോള്‍. ലോങ് ഓഫ് ബൗണ്ടറിയിലൂടെ ജിതേഷ് ഇതു സിക്‌സറിലേക്കു പായിക്കുകയായിരുന്നു.

പക്ഷെ പരിചയ സമ്പന്നനായ സൗത്തി തൊട്ടടുത്ത ബോളില്‍ ജിതേഷിനു കെണിയൊരുക്കി. ഒരു സ്ലോ ബോളായിരുന്നു അത്. മിഡ് വിക്കറ്റിലൂടെ കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. പക്ഷെ എഡ്ജായ ബോള്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ഉമേഷ് യാദവിന്റെ കൈകളില്‍ കുരുങ്ങുകയും ചെയ്തു. തുടര്‍ന്നു ഏറെ നിരാശനായാണ് ജിതേഷ് ക്രീസ് വിട്ടത്.

പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ജിതേഷിന്റെ ഇന്നിങ്‌സിനെ ആരാധകര്‍ പ്രശംസിക്കുകയായിരുന്നു. ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പറാവാന്‍ സധിക്കുന്നയാലാണ് ജിതേഷ് ശര്‍മ. കൂടാതൈ ടി20 ഫോര്‍മാറ്റില്‍ ഫിനിഷറായും ടീമിനു പരീക്ഷിക്കാവുന്ന താരമാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ നന്നായിട്ടാണ് ജിതേഷ് ശര്‍മ ബാറ്റ് ചെയ്തതെന്നായിരുന്നു ഒരു യൂസറുടെ പ്രശംസ. ടി20ക്കു ഏറ്റവും ആവശ്യമായ ശൈലിയിലാണ് ജിതേഷ് ശര്‍മ ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ചൊരു ഭാവി താരത്തിനുണ്ടെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

JITESH SHARMA BATTING

ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ജിതേഷ് ശര്‍മ. ഇരുവരേക്കാളും ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതു അദ്ദേഹമാണെന്നും ഒരു യൂസര്‍ കുറിച്ചു. ജിതേഷ് ശര്‍മ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ട താരമാണ്. അവസാനമായി ഇന്ത്യ കളിച്ച ടി20 പരമ്പരയില്‍ അദ്ദേഹം ടീമില്‍ കളിക്കേണ്ടതായിരുന്നുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. പരീക്ഷിച്ച് പരാജയപ്പെട്ട റിഷഭ് പന്തിനേക്കാള്‍ മികച്ച താരമാണ് ജിതേഷ് ശര്‍മയെന്നു കഴിഞ്ഞ വര്‍ഷവും താന്‍ പറഞ്ഞിട്ടുള്ളതാണെന്നായിരുന്നു ഒരു പ്രതികരണം.

192 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു 192 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സ് നല്‍കിയിരിക്കുന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ അറ്റാക്കിങ് ബാറ്റിങായിരുന്നു പഞ്ചാബ് കാഴ്ചവച്ചത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് അവര്‍ നേടിയത്. ശ്രീലങ്കന്‍ താരം ഭാനുക രാജപക്ഷയാണ് 50 റണ്‍സുമായി പഞ്ചാബിന്റെ ടോപ്‌സ്‌കോററായത്.

32 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (29 ബോളില്‍ 40), സാം കറെന്‍ (17 ബോളില്‍ 26*), പ്രഭ്‌സിമ്രന്‍ സിങ് (12 ബോളില്‍ 23), സിക്കന്ദര്‍ റാസ്സ (13 ബോളില്‍ 16), ഷാരൂഖ് ഖാന്‍ (7 ബോളില്‍ 11*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

Story first published: Saturday, April 1, 2023, 18:00 [IST]
Other articles published on Apr 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+