For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സുനില്‍ നരെയ്‌ന് ഐപിഎല്ലില്‍ വിലക്ക്!

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ നരെയ്‌ന് ഐ പി എല്ലില്‍ വിലക്ക്. ഓഫ് സ്പിന്‍ എറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈമടക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിലക്ക്. ഇനിമുതല്‍ ഐ പി എല്ലില്‍ നരെയ്‌ന് ഓഫ് സ്പിന്‍ എറിയാന്‍ പറ്റില്ല. കാരം ബോള്‍, സ്‌ട്രെയ്റ്റ് ബോള്‍ തുടങ്ങിയ പന്തുകള്‍ എറിയുന്നതില്‍ വിലക്കില്ല.

ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ഒരു പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നരെയ്ന്‍ ഓഫ് സ്പിന്‍ എറിഞ്ഞാല്‍ 24. 2 പ്രകാരം അംപയര്‍മാര്‍ നോബോള്‍ വിളിക്കുമെന്നും താക്കൂര്‍ പറഞ്ഞു. നേരത്തെ ഐ പി എല്‍ മത്സരത്തിനിടെ ഫീല്‍ഡ് അംപയര്‍മാരായ വിനീത് കുല്‍ക്കര്‍ണി, റിച്ചര്‍ഡ് ഇല്ലിംഗ്‌വര്‍ത് എന്നിവര്‍ നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

sunil-narine

ബൗളിംഗ് ആക്ഷന്‍ സംശയകരമായതോടെ കൊല്‍ക്കത്ത നരെയ്‌നെ ബൗളിംഗ് ആക്രമണത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ നരെയ്ന്‍ കളിച്ചിരുന്നില്ല. നരെയ്‌ന് പകരം ഇറങ്ങിയ ബ്രാഡ് ഹോഗ് നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയിരുന്നു. ബൗളിംഗ് ആക്ഷന്‍ മാറ്റിയ നരെയ്‌ന് പഴയ ഫോമിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

ബൗളിംഗ് ആക്ഷനില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ലോകകപ്പ് മത്സരങ്ങള്‍ പോലും കളിക്കാന്‍ നരെയ്‌ന് കഴിഞ്ഞിരുന്നില്ല. ഐ പി എല്ലിന് തൊട്ടുമുമ്പാണ് ഐ സി സിയുടെ ടെസ്റ്റ് വിജയിച്ച് വീണ്ടും കളിക്കളത്തില്‍ എത്തിയത്. 2014 ലെ ചാമ്പ്യന്‍സ് ലീഗിലാണ് നരെയ്‌നെ ആദ്യമായി നോ ബോള്‍ വിളിച്ചത്. ചാമ്പ്യന്‍സ് ലീഗ് പാതിവഴിയില്‍ നില്‍ക്കേ നരെയ്‌ന് നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും നരെയ്‌ന് കളിക്കാനായില്ല.

Story first published: Wednesday, April 29, 2015, 14:33 [IST]
Other articles published on Apr 29, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+