Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ നടക്കുമോ? കെകെആര്‍ ഒഫീഷ്യല്‍സ് അറിയിച്ചത് ഇങ്ങനെ- കമ്മിന്‍സ് പറയുന്നു

സിഡ്‌നി: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ മുടങ്ങിയതോടെ നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ഏപ്രിലിലും ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കു കെകെആറിലെത്തിയ താരം കൂടിയാണ് അദ്ദേഹം. 15.5 കോടി രൂപയാണ് കമ്മിന്‍സിനായി കെകെആര്‍ വാരിയെറിഞ്ഞത്. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരവും ഓസീസ് പേസറായിരുന്നു.

cummins

ഐപിഎല്ലിന്റെ ഭാവിയുമായി ബന്ധപ്പെട്ട് കെകെആറിന്റെ ഒഫീഷ്യല്‍സുമായി താന്‍ ആശയവിനിമയം നടത്തിയിരുന്നതായി കമ്മിന്‍സ് വ്യക്തമാക്കി. ടൂര്‍ണമെന്റ് ഏതെങ്കിലുമൊരു ഘട്ടത്തില്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷ തന്നെയാണ് അവര്‍ താനുമായി പങ്കുവച്ചതെന്നും അദ്ദേഹം പറയുന്നു. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അവസാനമായി കെകെആര്‍ ഒഫീഷ്യല്‍സുമായി സംസാരിച്ചപ്പോള്‍ അവര്‍ ടൂര്‍ണമെന്റ് നടക്കുമെന്ന പ്രതീക്ഷയാണ് പങ്കു വച്ചത്. ഇപ്പോള്‍ നടന്നില്ലെങ്കിലും ഈ വര്‍ഷം തന്നെ മറ്റേതെങ്കിലും സമയത്ത് ഐപിഎല്‍ ഉണ്ടാവുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കിട്ടതെന്നും കമ്മിന്‍സ് വിശദമാക്കി.

ഐപിഎല്‍ ഇതുവരെ റദ്ദാക്കുകയോ, സമാനമായ മറ്റു നടപടികള്‍ ബിസിസിഐ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ടൂര്‍ണമെന്റ് ഇപ്പോഴും പെന്‍ഡിങില്‍ തന്നെയാണ്. അതു കൊണ്ടു തന്നെ താനുള്‍പ്പെടെ പല വിദേശ താങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസികളുമായി ഇടയ്ക്കിടെ ബന്ധധപ്പെടാറുണ്ട്. ഐപിഎല്‍ ഉപേക്ഷിക്കപ്പെടില്ല പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ വൈറസ് ബാധ കുറയ്ക്കുന്നതിന് പ്രാധാന്യം നല്‍കുകയും വേണം. രണ്ടും കൂടി ഒരുമിച്ചു കൊണ്ടു പോവുന്നത് കടുപ്പമുള്ള കാര്യമാണ്. ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ യാത്രാ വിലക്കുണ്ട്. അതുകൊണ്ടു തന്നെ ഐപിഎല്‍ പെട്ടെന്ന് നടക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും കമ്മിന്‍സ് പറഞ്ഞു.

ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയായ കമ്മിന്‍സിന് കെകെആറിനൊപ്പം ഇതു രണ്ടാമൂഴമാണ്. കഴിഞ്ഞ ലേലത്തില്‍ 15.5 കോടി ലഭിച്ചതോടെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായി അദ്ദേഹം മാറിയിരുന്നു. 2017ലെ ഐപിഎല്ലില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു ലഭിച്ച 14.5 കോടിയെന്ന റെക്കോര്‍ഡാണ് കമ്മിന്‍സ് പഴങ്കഥയാക്കിയത്. ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പേരിലാണ്. 16 കോടി രൂപയായിരുന്നു യുവിയുടെ മൂല്യം.

Story first published: Friday, April 3, 2020, 16:07 [IST]
Other articles published on Apr 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+