Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മഴ കളിച്ചു, കെകെആറിനെ തകര്‍ത്ത് പഞ്ചാബ്, മിന്നിച്ച് അര്‍ഷദീപ്

മൊഹാലി: മഴക്കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ജയം. മഴനിയമപ്രകാരം 7 റണ്‍സിനാണ് പഞ്ചാബ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 16 ഓവറില്‍ 7 വിക്കറ്റിന് 146 റണ്‍സില്‍ നില്‍ക്കവെ മഴയെത്തുകയായിരുന്നു. പഞ്ചാബിനായി ബനുക രാജപക്‌സെ (50) ഫിഫ്റ്റി നേടിയപ്പോള്‍ അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റും നേടി

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈറ്റ് റൈഡേഴ്‌സ് പഞ്ചാബിനെ ആദ്യം ബാറ്റിങ്ങിനിറക്കുകയായിരുന്നു. ശിഖര്‍ ധവാനൊപ്പം പ്രഭ്‌സിംറാന്‍ സിങ്ങാണ് ഓപ്പണറായെത്തിയത്. തുടക്കം മുതല്‍ തല്ലിക്കളിച്ച പ്രഭ്‌സിംറാന്‍ 12 പന്തില്‍ 23 റണ്‍സെടുത്ത് ആദ്യം മടങ്ങി. രണ്ട് വീതം സിക്‌സും ഫോറും പറത്തിയ താരം ടിം സൗത്തിയുടെ ലൈഗ് സൈഡ് പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

Bhanuka Rajapaksa, shikhar dhawan

മൂന്നാം നമ്പറിലെത്തിയ ബനുക രാജപക്‌സെയും ശിഖര്‍ ധവാനും ചേര്‍ന്നാണ് പഞ്ചാബിന് അടിത്തറ പാകിയത്. നിലയുറപ്പിച്ച് കളിച്ച ബനുക സ്പിന്നിനെയും പേസിനെയും കടന്നാക്രമിച്ചു. 32 പന്തില്‍ അഞ്ച് ഫോഫും രണ്ട് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സെടുത്ത രാജപക്‌സെ പുറത്താവുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 11 ഓവറില്‍ 109 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. ഉമേഷ് യാദവിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിലാണ് രാജപക്‌സെ മടങ്ങിയത്.

നാലാമനായെത്തിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും (11 പന്തില്‍ 21) നിര്‍ണ്ണായക റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തുയ. ഒരു സിക്‌സും രണ്ട് ഫോറും നേടി താരം വലിയ സ്‌കോര്‍ നേടുമെന്ന് തോന്നിച്ചെങ്കിലും ടിം സൗത്തിയുടെ സ്ലോ ബോളില്‍ കുടുങ്ങി പുറത്തായി. ഒരുവശത്ത് നെടുന്തൂണായി നിന്ന നായകന്‍ ശിഖര്‍ ധവാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 29 പന്തില്‍ 6 ബൗണ്ടറിയടക്കം 40 റണ്‍സില്‍ നില്‍ക്കവെയാണ് ക്ലീന്‍ബൗള്‍ഡായി ധവാന്റെ മടക്കം.

അതിവേഗം റണ്‍സുയര്‍ത്താനുള്ള ധവാന്റെ ശ്രമമാണ് ക്ലീന്‍ബൗള്‍ഡില്‍ കലാശിച്ചത്. അഞ്ചാമനായെത്തി സിക്കന്തര്‍ റാസ (13 പന്തില്‍ 16) പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ഓരോ സിക്‌സും ഫോറും നേടിയ താരം സുനില്‍ നരെയ്‌നെ വലിയ ഷോട്ടിന് ശ്രമിച്ചാണ് റാസയുടെ മടക്കം. സാം കറെന്‍ (17 പന്തില്‍ 26*), ഷാരൂഖ് ഖാന്‍ (7 പന്തില്‍ 11*) എന്നിവര്‍ പുറത്താവാതെ നിന്നു. ലേലത്തില്‍ പൊന്നുംവിലക്കെത്തിയ കറെന്‍ രണ്ട് സിക്‌സുകളാണ് പറത്തിയത്. ഷാരൂഖ് രണ്ട് ബൗണ്ടറിയും നേടി.

കെകെആറിനായി ടിം സൗത്തി നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പഞ്ചാബ് ബൗളിങ്ങിനിറങ്ങിയപ്പോള്‍ രാജപക്‌സെക്ക് പകരം ഇംപാക്ട് താരമായി ഓള്‍റൗണ്ടര്‍ റിഷി ധവാനെ പരിഗണിച്ചു. മറുപടിക്കിറങ്ങിയ കെകെആറിന്റെ തുടക്കം പ്രതീക്ഷിച്ചപോലെയായില്ല. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ മന്ദീപ് സിങ്ങിനെ (4 പന്തില്‍ 2) അര്‍ഷദീപ് സിങ് പുറത്താക്കി.

Bhanuka Rajapaksa

മൂന്നാമനായി ക്രീസിലെത്തിയ അനുകുല്‍ റോയിയേയും അര്‍ഷദീപ് സിങ് (5 പന്തില്‍ 4) ഇതേ ഓവറില്‍ മടക്കിയയച്ചു. മൂന്നാമനായി വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ഇംപാക് പ്ലയറായി വെങ്കടേഷ് അയ്യരെ കെകെആര്‍ കളത്തിലിറക്കി. പ്രതീക്ഷയോടെ ബാറ്റുവീശിയ റഹ്‌മാനുല്ല ഗുര്‍ബാസിനെ (16 പന്തില്‍ 22)നതാന്‍ ഇല്ലിസ് ക്ലീന്‍ബൗള്‍ഡാക്കി. മൂന്ന് ഫോറും ഒരു സിക്‌സുമാണ് ഗുര്‍ബാസ് നേടിയത്. പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ കെകെആറിനായി നഷ്ടമായി.

കെകെആര്‍ നായകന്‍ നിധീഷ് റാണയെ (17 പന്തില്‍ 24) സിക്കന്തര്‍ റാസ മടക്കി. 3 ഫോറും 1 സിക്‌സുമാണ് താരം നേടിയത്. രാഹുല്‍ ചഹാറിനെ സിക്‌സറിന് ശ്രമിച്ച റിങ്കു സിങ്ങിനെ (4) സിക്കന്തര്‍ റാസ കൈയിലൊതുക്കി. ഒരുവശത്ത് ആന്‍ഡ്രേ റസലും വെങ്കടേഷും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 19 പന്തില്‍ 3 ഫോറും 2 സിക്‌സുമടക്കം 35 റണ്‍സ് നേടിയ റസലിനെ സാം കറെന്‍ സിക്കന്തര്‍ റാസയുടെ കൈയിലെത്തിച്ചു.

arshdeep singh

റസല്‍ മടങ്ങുമ്പോള്‍ 14.5 ഓവറില്‍ ആറ് വിക്കറ്റിന് 130 എന്ന നിലയിലായിരുന്നു കെകെആര്‍. വെങ്കടേഷ് അയ്യരെ (28 പന്തില്‍ 34) അര്‍ഷദീപ് ഷോര്‍ട്ട് ബോളില്‍ കുടുക്കി. 3 ഫോറും 1 സിക്‌സുമാണ് വെങ്കടേഷിന്റെ സമ്പാദ്യം. കെകെആറിന് ജയിക്കാന്‍ 24 പന്തില്‍ 46 റണ്‍സ് വേണ്ടപ്പോഴാണ് മഴ വില്ലനായി എത്തിയത്. ചാറ്റല്‍ മഴ ശക്തമായതോടെ മത്സരം നിര്‍ത്തിവെച്ചു.

പ്ലേയിങ് 11: പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), പ്രഭ്‌സിംറാന്‍ സിങ്, ബനുക രാജപക്‌സെ, ജിതേഷ് ശര്‍മ, സാം കറെന്‍, സിക്കന്തര്‍ റാസ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ്, നതാന്‍ ഇല്ലിസ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുല്ല ഗുര്‍ബാസ്, മന്ദീപ് സിങ്, നിധീഷ് റാണ (c), റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, ശര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, അനുകുല്‍ റോയ്, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

Story first published: Saturday, April 1, 2023, 12:57 [IST]
Other articles published on Apr 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+