Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വേണ്ടെന്നു ബാന്റണിനോട് വോന്‍... ചുട്ട മറുപടിയുമായി ടീമംഗം, രണ്ടിലൊന്ന് തിരഞ്ഞെടുക്കാം

ലണ്ടന്‍: ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നു പിന്‍മാറാന്‍ ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ ടോം ബാന്റണിനോടു മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ഉപദേശിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഐപിഎല്ലിന്റെ ആരാധകര്‍ വോനിനെതിരേ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

ഇപ്പോഴിതാ വോനിനെതിരേ ഉപദേശത്തെ പരിഹസിച്ചിരിക്കുകയാണ് കെകെആറിന്റെ ഇംഗ്ലീഷ് പേസര്‍ ഹാരി ഗെര്‍ണി. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് ബാന്റണ്‍. രണ്ടു ഓപ്ഷനുകളാണ് ഗെര്‍ണി ബാന്റണിനു മുന്നില്‍ വച്ചത്. ഇവയിലൊന്ന് സ്വയം തിരഞ്ഞെടുക്കുയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓപ്ഷന്‍ എയോ, ബിയോ

ഓപ്ഷന്‍ എയോ, ബിയോ

ട്വിറ്ററിലൂടെയാണ് ബാന്റണിനു ഗെര്‍ണി രണ്ടു ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇവയിലൊന്ന് തിരഞ്ഞെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു.
ഓപ്ഷന്‍ എ: മോര്‍ഗന്‍, നരെയ്ന്‍, റസ്സല്‍, കമ്മിന്‍സ് എന്നിവരോട് തോളോട് ചേര്‍ന്നു ദിവസ്സവും പരിശീലനം നടത്താം. 70,000ത്തോളം വരുന്ന കാണികള്‍ക്കു മുന്നില്‍ കളിക്കുകയും ചെയ്യാം.
ഓപ്ഷന്‍ ബി: പച്ചപ്പുള്ള പിച്ചില്‍, എട്ടു ഡിഗ്രിയില്‍, നൂറോളം വരുന്ന പെന്‍ഷന്‍കാരുടെ മുന്നില്‍ ഒരു മീഡിയം പേസര്‍ക്കെതിരേ ഷോട്ട് കളിക്കാം.
ഈ രണ്ടു ഓപ്ഷനുകളാണ് ഗെര്‍ണി ബാന്റണിനു മുന്നില്‍ വച്ചിരിക്കുന്നത്.

മിന്നുന്ന ഫോമില്‍

മിന്നുന്ന ഫോമില്‍

വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ഇതിനകം ശ്രദ്ധേയനായ ബാന്റണ്‍ ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായി മാറുമെന്ന് ഏവരും ചൂണ്ടിക്കാട്ടുന്ന കളിക്കാരന്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ബ്ലാസ്റ്റില്‍ സോമര്‍സെറ്റിനെ ജേതാക്കളാക്കുന്നതില്‍ ബാന്റണ്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയ ടീമിലേക്കും താരത്തിനു വിളി വന്നത്.
ഇതിനു പിന്നാലെ ബിഗ് ബാഷ് ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ് എന്നിവയില്‍ നിന്നും ബാന്റണിനു വമ്പന്‍ ഓഫറുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് ബാന്റണിനെ കെകെആര്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്

വോനിന്റെ ഉപദേശം

വോനിന്റെ ഉപദേശം

മികച്ച ടെസ്റ്റ് ക്രിക്കറ്ററാവാനുള്ള ശേഷി ബാന്റണിനുണ്ടെന്നും അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും താരം പിന്‍മാറണമെന്നുമായിരുന്നു വോന്‍ നേരത്തേ നല്‍കിയ ഉപദേശം. ഐപിഎല്‍ ഉപേക്ഷിച്ച് പകരം കൗണ്ടി ക്രിക്കറ്റില്‍ സോമര്‍സെറ്റിനു വേണ്ടി ബാന്റണ്‍ കളിക്കണം.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ നിലവില്‍ ആറാം നമ്പര്‍ പൊസിഷന്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ റോളിന് ഏറ്റവും അനുയോജ്യനായ താരം ബാന്റണാണെന്നും വോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് താനായിരുന്നെങ്കില്‍ തീര്‍ച്ചയായും ബാന്റണിനെ ഫോണില്‍ വിളിച്ച് ഐപിഎല്ലില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെമന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Friday, January 24, 2020, 11:24 [IST]
Other articles published on Jan 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+