ഐപിഎല്‍: ഗെയ്ല്‍ കരുത്തില്‍ പഞ്ചാബ് കൊല്‍ക്കത്തയില്‍, ആര്‍സിബിക്കു ജയിക്കണം, ഡല്‍ഹിക്കും...
കൊല്‍ക്കത്ത/ ബെംഗളൂരു: ഐപിഎല്ലില്‍ ഇന്നു നടക്കാനിരിക്കുന്നത് രണ്ടു കിടിലന്‍ പോരാട്ടങ്ങള്‍. വൈരകീട്ട് നാലു മണിക്കു നടക്കുന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി കൊമ്പുകോര്‍ക്കും. രാത്രി എട്ടിന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഏറ്റുമുട്ടും.
പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിലുള്ള കൊല്‍ക്കത്ത- പഞ്ചാബ് മല്‍സരം തീപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുടീമിനും നിലവില്‍ ആറു പോയിന്റ് വീതമുണ്ട്. ജയിക്കുന്നവര്‍ക്കു എട്ടു പോയിന്റോടെ ലീഗില്‍ തലപ്പത്തേക്കു കയറാനാവും. അതേസമയം, അവസാന രണ്ടു സ്ഥാനങ്ങളില്‍ നിന്നും കരകയറുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍സിബിയും ഡല്‍ഹിയും ഇറങ്ങുന്നത്.

ഇരുടീമും ആത്മവിശ്വാസത്തില്‍
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ മിന്നുന്ന ജയം നേടിയ കൊല്‍ക്കത്തയും പഞ്ചാബും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീണ്ടും പാഡണിയുന്നത്. ജയ്പൂരില്‍ നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ കൊല്‍ക്കത്ത ഏഴു വിക്കറ്റിന് തരിപ്പണമാക്കിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 15 റണ്‍സിനാണ് പഞ്ചാബ് മറികടന്നത്. ഈ സീസണില്‍ ഹൈദരാബാദിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.
അഞ്ചു മല്‍സരങ്ങളില്‍ നിന്നു ജയവും രണ്ടു തോല്‍വിയുമടക്കം ആറു പോയിന്റുമായാണ് കെകെആര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. പഞ്ചാബ് നാലു കളികളില്‍ മൂന്നെണ്ണത്തിലും ജയിച്ചപ്പോള്‍ ഒന്നില്‍ മാത്രമേ തോല്‍വിയറിഞ്ഞിട്ടുള്ളൂ.

ലിന്നിന്റെ മോശം ഫോം
ഓപ്പണറും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരവുമായ ക്രിസ് ലിന്നിന്റെ മോശം ഫോമാണ് കെകെആറിനെ അലട്ടുന്ന പ്രധാന കാര്യം. ടൂര്‍ണമെന്റില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ലിന്നിന്റെ ഫോം കെകെആറിന് നിര്‍ണായകമാണ്.
ലിന്‍ നിരാശപ്പെടുത്തിയപ്പോള്‍ ബാറ്റിങില്‍ നിതീഷ് റാണയെന്ന ഒരു അപ്രതീക്ഷിത ഹീറോയെ കെകെആറിനു ലഭിച്ചു.
ബാറ്റിങിനൊപ്പം ബൗളിങിലും തകര്‍പ്പന്‍ പ്രകടനമാണ് റാണ ഇതുവരെ കാഴ്ചവച്ചത്. ലിന്‍ കൂടി ഫോമിലേക്കു തിരിച്ചെത്തിയാല്‍ കെകെആര്‍ കൂടുതല്‍ അപകടകാരികളായി മാറുമെന്നുറപ്പാണ്.

ഗെയിലാട്ടം ആവര്‍ത്തിക്കുമോ?
ഓരോ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും കത്തിക്കയറിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലില്‍ നിന്നും മറ്റൊരു മിന്നുന്ന പ്രകടനമാണ് പഞ്ചാബ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഗെയ്ല്‍ 63 പന്തുകളില്‍ 104 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 11 സിക്‌സറുകള്‍ ഉള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ഗെയ്‌ലിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായില്ലെങ്കില്‍ മല്‍സരം കൈവിട്ടുപോവുമെന്ന് ഉറപ്പായതിനാല്‍ എത്രയും വേഗം അദ്ദേഹത്തെ പുറത്താക്കാനായിരിക്കും കെകെആര്‍ ശ്രമിക്കുക. ഗെയ്ല്‍ മാത്രമല്ല കൂറ്റനടിക്കാരായാ ആരോണ്‍ ഫിഞ്ച്, ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍, യുവരാജ് സിങ് എന്നിവരും പഞ്ചാബ് നിരയിലുണ്ട്.

ബാംഗ്ലൂരിനും ഡല്‍ഹിക്കും നിര്‍ണായകം
തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന ബാംഗ്ലൂരിനും ഡല്‍ഹിക്കും ഏറെ നിര്‍ണായകമാണ് ഇന്നത്തെ മല്‍സരം. വന്‍ താരനിരയുമായെത്തി ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളായി ആര്‍സിബിയും ഡല്‍ഹിയും മാറിക്കഴിഞ്ഞു. ഇതുവരെ നാലു മല്‍സരങ്ങളില്‍ കളിച്ച ഇരുടീമിനും ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. മൂന്നു കളികളില്‍ ഇവര്‍ ദയനീയമായി തോല്‍ക്കുകയായിരുന്നു. ക്യാപ്റ്റനെയും ടീമിനെ അടിമുടിയും ഉടച്ചുവാര്‍ത്തിട്ടും ഡല്‍ഹിയെ നിര്‍ഭാഗ്യം വിട്ടുപോവുന്നില്ല. കെകെആറിനെ രണ്ടു തവണ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിന് അതേ മാജിക്ക് ഡല്‍ഹിക്കൊപ്പം ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
അതേസമയം, ബൗളിങാണ് ആര്‍സിബിയുടെ ഏറ്റവും വലിയ പോരായ്മ. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും അവര്‍ 200ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു. ക്യാപ്റ്റന്‍ കോലി തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടി ഫോമില്‍ തിരിച്ചെത്തിയത് ആര്‍സിബിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.

ഷമി കളിക്കും
ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നു കേസിലകപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ കൊല്‍ക്കത്ത പോലീസ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം ഡല്‍ഹി ടീമില്‍ തിരിച്ചെത്തിയ താരം ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ കളിക്കുമെന്നാണ് വിവരം.
വ്യക്തിജീവിതത്തിലെ സംഭവങ്ങള്‍ ഐപിഎഎല്ലില്‍ ഷമിയുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മല്‍സരങ്ങളിലൊന്നും ഷമിക്ക് തന്റെ യഥാര്‍ഥ ഫോമില്‍ പന്തെറിയയാന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഷമി എത്രയും വേഗം ഫോമിലേക്കു തിരിച്ചെത്തുകയെന്നത് ഏറെ പ്രധാനമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications