ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ തീര്‍ക്കാന്‍ വജ്രായുധം!! അവനെ ഇറക്കും, താരത്തിന് അരങ്ങേറ്റം
ഓക്ക്‌ലാന്‍ഡ്: ഇന്ത്യക്കെതിരേയുള്ള ടി20 പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തിനു ഏകദിനത്തില്‍ കണക്കു തീര്‍ക്കാനൊരുങ്ങുകയാണ് ന്യൂസിലാന്‍ഡ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡ് ചെയ്യുന്ന കിവീസ് രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ കഥ കഴിച്ച് പരമ്പര പോക്കറ്റിലാക്കുകയാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ കഥ കഴിക്കാന്‍ ഒരു വജ്രായുധം തന്നെയാണ് കിവീസ് പരീക്ഷിക്കുന്നത്.

ഉയരക്കാരനായ പേസര്‍ കൈല്‍ ജാമിസണിനെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇറക്കും. ഏകദിനത്തില്‍ താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. തന്റെ ഉയരം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കളിക്കാരനാണ് ജാമിസണ്‍.ആറടി എട്ടിഞ്ചാണ് (2.03 മീ) ആണ് ജാമിസണിന്റെ ഉയരം. തന്റെ ഉയരം മുതലെടുത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കുകയാവും ജാമിസണിന്റെ ലക്ഷ്യം.
ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ന്യൂസിലാന്‍ഡ് സംഘത്തില്‍ ജാമിസണ്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ലെഗ് സ്പിന്നര്‍ ഇഷ് സോധിയെ ന്യൂസിലാന്‍ഡ് എ ടീമിനായി കളിക്കുന്നതിനു വേണ്ടി വിട്ടുനല്‍കിയതിനാല്‍ പകരം ജാമിസണായിരിക്കും ടീമിലെത്തുകയെന്നും ന്യൂസിലാന്‍ഡ് ബൗളിങ് കോച്ച് ഷെയ്ന്‍ യുര്‍ഗെന്‍സണാണ് അറിയിച്ചിരിക്കുന്നത്.

വളരെ ഉയരം കൂടിയ താരമാണ് ജാമിസണ്‍. ഇന്ത്യക്കെതിരേ താരത്തിനു എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ നോക്കുന്നത്. ന്യൂ ബോള്‍ കൊണ്ട് നന്നായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരമാണ് ജാമിസണ്‍. മികച്ച അത്‌ലറ്റ് കൂടിയായ അദ്ദേഹത്തിനു കുറച്ചൊക്കെ ബാറ്റ് ചെയ്യാനും സാധിക്കുമെന്ന് യുര്‍ഗെന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications