സിഡ്‌നി ടെസ്റ്റില്‍ പിങ്ക് ബാറ്റുമായി വിരാട് കോലി; കാരണം ഇതാണ്

സിഡ്‌നി: നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങിയത് പിങ്ക് നിരത്തിലുള്ള ബാറ്റും ഗ്ലൗസുമായി. കാന്‍സറിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് കോലി പിങ്ക് നിറത്തില്‍ ഇറങ്ങിയത്. സ്തനാര്‍ബുദത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കാനും ഗ്ലെന്‍ മഗ്രാത്തിന്റെ ഫൗണ്ടേഷനുവേണ്ടി പണം കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു കോലിയുടെ പ്രചരണം.
അച്‌രേക്കര്‍ സ്വര്‍ഗത്തിലെ ക്രിക്കറ്റിനെ സമ്പന്നമാക്കും!! ജീവിതത്തിലും വഴികാട്ടിയെന്നു സച്ചിന്‍
2009ല്‍ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മില്‍ സിഡ്‌നിയിലായിരുന്നു ആദ്യ പിങ്ക് ടെസ്റ്റിന് വേദിയായത്. കഴിഞ്ഞ 10 വര്‍ഷമായി ഓസ്‌ട്രേലിയ ഇത് തുടരുന്നു. വ്യാഴാഴ്ച ബാറ്റിങ്ങിനിറങ്ങിയ കോലി എംആര്‍എഫിന്റെ പിങ്ക് സ്റ്റിക്കറായിരുന്നു ബാറ്റില്‍ പതിച്ചിരുന്നത്. ബാറ്റിന്റെ പിടിയിലും ഗ്ലൗസിലും പിങ്ക്‌നിറമുണ്ടായിരുന്നു. മഗ്രാത്തിന്റെ ഭാര്യ ജാനി മഗ്രാത്തിന്റെ ഓര്‍മയ്ക്കായിട്ടാണ് അദ്ദേഹം ഫൗണ്ടേഷന്‍ ആരംഭിച്ചത്.

പിങ്ക് ടെസ്റ്റിന്റെ ഭാഗമായി മൈതാനത്തെ പലഭാഗത്തും പിങ്ക് നിറങ്ങള്‍ കാണാം. വിക്കറ്റിലും ബൗണ്ടറി ലൈനിലും ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ജഴ്‌സിയിലുമെല്ലാം പിങ്ക് നിറമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പരിശീലകനായിരുന്ന രമാകാന്ത് അച്‌രേക്കറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടേയും താരങ്ങള്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് സിഡ്‌നിയില്‍ കളിക്കാനിറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications