Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അച്‌രേക്കര്‍ സ്വര്‍ഗത്തിലെ ക്രിക്കറ്റിനെ സമ്പന്നമാക്കും!! ജീവിതത്തിലും വഴികാട്ടിയെന്നു സച്ചിന്‍

അച്‌രേക്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖർ | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറെ കണ്ടെത്തിയ കോച്ചായ രമാകാന്ത് അച്‌രേക്കറുടെ വിയോഗത്തില്‍ വിതുമ്പുകയാണ് ക്രിക്കറ്റ് ലോകം. ബുധനാഴ്ചയാണ് മുംബബൈയില്‍ വച്ച് 86കാരനായ അച്‌രേക്കര്‍ അന്ത്യശ്വാസം വലിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്നു വിശ്രമത്തിലായിരുന്നു അദ്ദേഹം. സച്ചിനെ മാത്രമല്ല വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പണ്ഡിറ്റ്, പ്രവീണ്‍ ആംറെ എന്നിവരുടെയും ഗുരു അച്‌രേക്കററാണ്.

മുംബൈയിലുള്ള കാമാത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാനകനും പരിശീകനായുമായിരുന്നു അദ്ദേഹം. തന്നിലെ താരത്തെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്ത അച്‌രേക്കറിന് സച്ചിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സ്വര്‍ഗവും സമ്പന്നമാവും

സ്വര്‍ഗവും സമ്പന്നമാവും

അച്‌രേക്കര്‍ സാറിന്റെ സാന്നിധ്യത്തിനു സ്വര്‍ഗത്തിലെയും ക്രിക്കറ്റിനെ സമ്പന്നമാക്കുമെന്നു
സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. മറ്റു വിദ്യാര്‍ഥികളെപ്പോലെ ക്രിക്കറ്റിന്റെ എബിസിഡി താനും പഠിച്ചത് സാറിന്റെ ശിക്ഷണത്തിലൂടെയാണ്. ജീവിതത്തില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ല. സാര്‍ നല്‍കിയ അടിത്തറയ്ക്കു മുകളിലാണ് താനിപ്പോള്‍ നില്‍ക്കുന്നതെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം സന്ദര്‍ശിച്ചു

കഴിഞ്ഞ മാസം സന്ദര്‍ശിച്ചു

കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ ചില വിദ്യാര്‍ഥികള്‍ക്കൊപ്പം സാറിനെ താന്‍ സന്ദര്‍ശിച്ചിരുന്നതായി സച്ചിന്‍ കുറിച്ചു. കുറച്ചു സമയം അദ്ദേഹത്തോടൊപ്പം അന്നു ചെലവിടുകയും ചെയ്തു. പഴയ പല കാര്യങ്ങളും ഓര്‍ത്തെടുത്ത് തങ്ങള്‍ അന്നു ചിരിച്ചതായും സച്ചിന്‍ അനുസ്മരിച്ചു.
ക്രിക്കറ്റില്‍ മാത്രമല്ല ജീവിതത്തിലും കാര്യങ്ങളെ സത്യസന്ധമായി കാണാന്‍ പഠിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഞങ്ങളെയും താങ്കളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിനു നന്ദി. താങ്കളുടെ ഉപദേശങ്ങളാണ് തങ്ങളുടെ ജീവിതവും കരിയറും സമ്പമാക്കിയത്. ഇനിയും കൂടുതല്‍ പേരെ സാറിന് പരിശീലിപ്പക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നതായും സച്ചിന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.

ബിസിസിഐയും അനുശോചിച്ചു

ബിസിസിഐയും അനുശോചിച്ചു

ബിസിസിഐയും അച്‌രേക്കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ഗുരു ശ്രീ രമാകാന്ത് അച്‌രേക്കറുടെ മരണത്തില്‍ അഗാധമായ ദുഖമുണ്ടെന്ന് ബിസിസിഐ ട്വിറ്ററി കുറിച്ചു.
മികച്ച ക്രിക്കറ്റര്‍മാരെ വളര്‍ത്തിയെടുക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവരെ നല്ല മനുഷ്യന്‍മാരുമാക്കി തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വില മതിക്കാനാവാത്തതാണെന്നു ബിസിസിഐ കുറിച്ചു.

Story first published: Thursday, January 3, 2019, 10:49 [IST]
Other articles published on Jan 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+