IPL: കോലിയുടെ അഭ്യര്‍ഥന വിഫലം, ബീച്ചില്‍ ആര്‍മാദിച്ച് പഞ്ചാബ് ടീം! വീഡിയോ കാണാം

ദുബായ്: ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ചില ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ ആഘോഷ മൂഡിലാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞ ദിവസം ഗൗരവമേറിയ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇവിടെ രസിക്കാനല്ല നമ്മള്‍ വന്നതെന്നും ക്രിക്കറ്റ് കളിക്കാനാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പഞ്ചാബ് ടീം ബീച്ചില്‍ ഉല്ലസിക്കുന്ന വീഡിയോ കാണാം
എന്നാല്‍ ഇവയൊന്നും ഗൗരവത്തിലെടുക്കാതെ ബീച്ചില്‍ പഞ്ചാബ് സംഘം ഉല്ലസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കെയാണ് ടീം ആര്‍മാദിക്കുന്നതെന്നു വീഡിയോയില്‍ നിന്നു വ്യക്തമാണ്.

കോലിയുടെ വാക്കുകള്‍
നമ്മളെല്ലാം ഇവിടെ വന്നിരിക്കുന്നത് ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രമാണ്. ബയോ ബബ്‌ളിനെ എല്ലാവരും ബഹുമാനിക്കണണമെന്നും ടൂര്‍ണമെന്റ് മുന്നോട്ടു പോവാന്‍ ഇതു വളരെ പ്രധാനവുമാണെന്നും കോലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
നമ്മള്‍ ഇവിടെയെത്തിയത് ഒരു രസത്തിനു വേണ്ടിയോ, ചുറ്റിക്കറങ്ങാനോ അല്ല. ദുബായിലൊന്ന് കറങ്ങാമെന്ന് ഇത്തവണ ആരും പ്രതീക്ഷിക്കരുതെന്നും കോലി വ്യക്തമാക്കിയിരുന്നു.

സാഹചര്യം മനസ്സിലാക്കണം
ഇത് നമുക്ക് ജീവിതം ആഘോഷിക്കാനുള്ള സമയമല്ല. ഏതു ഘടത്തിലൂടെയാണ് നമ്മള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് എല്ലാവരും അംഗീകരിക്കണം. ഇത്തരമൊരു സാഹചര്യത്തിലും നമുക്ക് ഐപിഎല്ലില്‍ കളിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുകയാണ് ചെയ്യേണ്ടത്.
ഐപിഎല്ലില്‍ പങ്കെടുക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ യുഎഇയിലെത്തിയ നമുക്കെല്ലാമുള്ളൂ. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യം കൂടി മനസ്സിലാക്കി എല്ലാവരും അതിന് അനുസരിച്ച് പെരുമാറാന്‍ ശ്രമിക്കണമെന്നും കോലി അഭ്യര്‍ഥിച്ചിരുന്നു.

എല്ലാം ലംഘിച്ച് പഞ്ചാബ്
കോലിയുടെ ഈ അഭ്യര്‍ഥനയ്ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് ഒരു അവധിക്കാലം ആഘോഷിക്കാനെത്തിയ ലാഘവത്തോടെ പഞ്ചാബ് ടീം ബീച്ചില്‍ എല്ലാം സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ആഘോഷ പ്രകടനം നടത്തിയിരിക്കുന്നത്. ടീമിലെ ആരും തന്നെ മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. താരങ്ങളും സംഘത്തിലുള്ളവരും അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നതായി വീഡിയോയില്‍ കാണാം.
ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കുറച്ചു ദിവസങ്ങളായി പഞ്ചാബ് ടീം പരിശീലനം നടത്തി വരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടീം പൊതു ബീച്ചില്‍ നീന്തിയും മറ്റും ആഘോഷിക്കുന്ന വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ആശങ്ക പങ്കുവച്ച് ചിലര്‍
പഞ്ചാബിന്റെ ഈ ആഘോഷ പ്രകടനത്തില്‍ ചില ഐപിഎല്‍ ടീം സ്റ്റാഫുമാര്‍ ചോദ്യം ചെയ്യുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റ് കൊവിഡ് മുക്തമാക്ക നടക്കാന്‍ ഞങ്ങളെല്ലാം കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ തരത്തിലുള്ള ഔട്ടിങുകള്‍ ടൂര്‍ണമെന്റിനെ മുഴുവന്‍ അപകടത്തിലാക്കിയേക്കും. നിങ്ങള്‍ സന്ദര്‍ശിക്കുന്ന ബീച്ച് പോലെയൊരു പൊതുസ്ഥലം ബയോ സെക്യൂറാണെന്ന് നമുക്കെങ്ങനെ അറിയാന്‍ കഴിയും. ഇത് ഒഴിവാക്കാമായിരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications