സേവാഗും വോറയും സേവാഗായി; പഞ്ചാബിന് ഞെട്ടിക്കുന്ന വിജയം!!!
മൊഹാലി: കളിച്ചത് 20 ഓവര്‍ മത്സരം, അതില്‍ 120 റണ്‍സിന് ജയം. എന്താ എതിരാളികള്‍ ഞെട്ടിപ്പോകില്ലേ? ഞെട്ടും, അഥവാ ഇനിയാരും ഞെട്ടിയില്ലെങ്കില്‍ ഞെട്ടിക്കാന്‍ ഉറച്ചുതന്നെയാണ് ജോര്‍ജ് ബെയ്‌ലിയും കൂട്ടരും കളിക്കാന്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് സെമിയിവേക്ക് രാജകീയമായി കയറിപ്പോയി പഞ്ചാബിന്റെ സൂപ്പര്‍ കിംഗ്‌സ്.
വീരേന്ദര്‍ സേവാഗ് മാത്രമല്ല സഹ ഓപ്പണര്‍ മനന്‍ വോറയും യഥാര്‍ഥ സേവാഗായ കളിയില്‍ പഞ്ചാബ് 20 ഓവറില്‍ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റിന് 215 റണ്‍സ്. 32 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ചാര്‍ത്തി വോറ 65 റണ്‍സെടുത്തപ്പോള്‍ സേവാഗിന് 52 റണ്‍സെടുക്കാന്‍ 37പന്തുകള്‍ കളിക്കേണ്ടി വന്നു. അവസാന ഓവറില്‍ മില്ലറിന്റെ 18 പന്തിലെ 40 റണ്‍സ് കൂടിയായപ്പോള്‍ നോര്‍തേണ്‍ നൈറ്റ്‌സ് തളര്‍ന്നുപോയി.
15.2 ഓവറില്‍ വെറും 95 റണ്‍സിന് ഓളൗട്ടായിക്കൊടുത്തു പാവം ന്യൂസിലന്‍ഡ് ടീം. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ ജയം കൂടിയാണ് ഇത്.

ഇത് വീരു സ്‌റ്റൈല്‍
അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ വീരേന്ദര്‍ സേവാഗ് ഗ്യാലറിയെ അഭിവാദ്യം ചെയ്യുന്നു.

സേവാഗ് ജൂനിയര്‍
വോറയുടെ അടി കണ്ട് സേവാഗിന് പോലും കണ്ണ് തള്ളിപ്പോയി. നൂറടിച്ചാല്‍ എന്റെ ബാറ്റ് തന്നേക്കാമെന്ന് വരെ സേവാഗ് വോറയോട് പറഞ്ഞു.

സേവാഗ് പഴയ സേവാഗ് തന്നെ
പഴയ സേവാഗിന്റെ തനിപ്പകര്‍പ്പ് ബാറ്റിംഗായിരുന്നു മോഹാലിയില്‍. ഫഌക്കും ഓഫ് സ്റ്റംപിന് പുറത്തെ ഡ്രൈവുകളും തേര്‍ഡ് മാനിന് മുകളിലെ സിക്‌സുമെല്ലാം സേവാഗിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചു.

മാക്‌സ്‌വെല്‍ അധികം നിന്നില്ല
നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് അധികം ആയുസ്സുണ്ടായില്ല. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ആ കേട് തീര്‍ത്തു.

കില്ലര്‍ മില്ലര്‍
അവസാന ഓവറുകളില്‍ മില്ലര്‍ നടത്തിയ കമ്പക്കെട്ടാണ് പഞ്ചാബിനെ 200 കടത്തിയത്

കരണ്‍വീറിന് നാല്
ലെഗ് സ്പിന്നര്‍ കരണ്‍വീര്‍ സിംഗ് നാല് വിക്കറ്റോടെ ബൗളിംഗിലെ കേമനായി.

സെമിയില്‍
അനായാസ ജയത്തോടെ പഞ്ചാബ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലുമെത്തി. മൂന്നില്‍ മൂന്ന് ജയമാണ് ഗ്രൂപ്പില്‍ പഞ്ചാബിന്. ഒരു കളി ബാക്കിയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications