For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: റോയല്‍ രാഹുല്‍, പഞ്ചാബ് തന്നെ കിങ്... രാജസ്ഥാന് വീണ്ടും തോല്‍വി

ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറി

ഇന്‍ഡോര്‍: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു തോല്‍വി. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തം മൈതാനത്ത് രാജസ്ഥാനെ
ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ഈ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ അവതാളത്തിലായപ്പോള്‍ പഞ്ചാബ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറി. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ആറു തോല്‍വിയുമടക്കം ആറു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുകയാണ് രാജസ്ഥാന്‍.

1

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സിലൊതുക്കാന്‍ പഞ്ചാബിനു സാധിച്ചു. മറുപടിയില്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ (84*) തകര്‍പ്പന്‍ ഇന്നിങ്‌സ് 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 54 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. കരുണ്‍ നായര്‍ (31), മാര്‍ക്കസ് സ്റ്റോണിസ് (16 പന്തില്‍ 23*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

1
43448

നേരത്തേ ഓപ്പണര്‍ ജോസ് ബട്‌ലറുടെ (51) ഇന്നിങ്‌സാണ് രാജസ്ഥാന്റെ സ്‌കോറിന് അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്. 39 പന്തില്‍ ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ബട്‌ലര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. മലയാളി താരം സഞ്ജു സാംസണാണ് (28) ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. വാലറ്റത്ത് 16 പന്തില്‍ മൂന്നു ബൗണ്ടറികളുമായി പുറത്താവാതെ നിന്ന ശ്രേയസ് ഗോപാലാണ് രാജസ്ഥാന്റെ ടീം ടോട്ടല്‍ 150ലെത്തിച്ചത്.

2

മൂന്നു വിക്കറ്റെടുത്ത അഫ്ഗാസിന്റെ കൗമാര സ്പിന്‍ വിസ്മയം മുജീബുര്‍ റഹ്മാനും രണ്ടു വിക്കറ്റ് വീഴ്ത്തിയ ആന്‍ഡ്രു ടൈയും ചേര്‍ന്നാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത്. ആര്‍ അശ്വിന്‍, അങ്കിത് രാജ്പൂത്ത്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഒാരോ വിക്കറ്റ് വീതമെടുത്തു.

ടോസ് ലഭിച്ച പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സൂപ്പര്‍ താരം യുവരാജ് സിങിനെ പുറത്തിരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. യുവിക്കു പകരം മനോജ് തിവാരി പ്ലെയിങ് ഇലവനില്‍ എത്തി. അതേസമയം, അനുരീത് സിങ് ഈ മല്‍സരത്തിലൂടെ രാജസ്ഥാനു വേണ്ടി അരങ്ങേറി.

Story first published: Sunday, May 6, 2018, 23:46 [IST]
Other articles published on May 6, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+