Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കുട്ടികളെ ചെറുപ്രായത്തില്‍ കണ്ടെത്തി വിദേശ പരിശീലനം നല്‍കണം; പെലെ

കൊല്‍ക്കത്ത: കുട്ടികളെ കണ്ടെത്തി ചെറുപ്രായത്തില്‍ തന്നെ പരിശീലനം നല്‍കിയാല്‍ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. കൊല്‍ക്കത്തയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പെലെ ഒരു ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഐഎസ്എല്‍ കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമസ്ഥനുമായ സൗരവ് ഗാംഗുലിയാണ് പരിപാടി നയിച്ചത്.

ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നായിരുന്നു പെലെയുടെ മറുപടി. എന്നാല്‍, ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തണം. കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കണം. വിദേശത്ത് പരിശീലനം നല്‍കുന്നത് ഏറെ ഗുണം ചെയ്യും. കളിക്കാര്‍ കഴിവുള്ളവരാണെങ്കിലും അന്താരാഷ്ട്ര പരിചയമില്ലെങ്കില്‍ തിളങ്ങാനാവില്ലെന്ന് പെലെ വ്യക്തമാക്കി.

sourav-pele

ഇന്ത്യയില്‍ ഫുട്‌ബോളിന് അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണെന്നും പെലെ ചൂണ്ടുക്കാട്ടി. വിദേശ ക്ലബ്ബകളെയും മറ്റു സഹകരിപ്പിച്ച് ഇക്കാര്യത്തില്‍ മാറ്റമുണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിക്കായി തന്നാല്‍ ആവുന്ന സഹായവും പെലെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ മാധ്യമപ്രവര്‍ത്തകരടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ക്രിക്കറ്റിനെക്കുറിച്ച് പെലെയ്ക്ക് വലിയ അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഗാംഗുലിയെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫുട്‌ബോളിലെ രാജാവ് പെലെ ആണെങ്കില്‍ ആരാണ് രാജകുമാര്‍ എന്ന ഗാംഗുലിയുടെ സരസമായ ചോദ്യത്തിന് അദ്ദേഹം അതേ രീതിയില്‍ തന്നെ മറുപടി പറഞ്ഞു. സ്‌പോര്‍ട്‌സില്‍ നമുക്കൊരു രാജകുമാരനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഗാഗുലിയെ ചൂണ്ടിക്കാട്ടുകയായിരുന്ന.ു

Story first published: Tuesday, October 13, 2015, 8:50 [IST]
Other articles published on Oct 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+