For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരമാര്? കിരീടത്തിന്റെ അടിസ്ഥാനത്തില്‍ ടോപ് ഫൈവിനെ അറിയാം

ടി20 ഫോര്‍മാറ്റില്‍ സ്ഥിരതയോടെ തിളങ്ങുകയെന്നത് എളുപ്പമുള്ള കാര്യമല്ല. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കേണ്ട ടി20യില്‍ ഏത് സമയത്തും വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനെയെല്ലാം അതിജീവിച്ച് തിളങ്ങുകയെന്നത് നിസാരമായ കാര്യമല്ല. 14000ത്തിലധികം റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ ടി20യിലെ ഇതിഹാസം തന്നെയാണ്. ഉയര്‍ന്ന കായിക ക്ഷമതയുള്ള വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ പലപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവരാണ്. എന്നാല്‍ കിരീട നേട്ടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ടി20യിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ലസിത് മലിംഗ

ലസിത് മലിംഗ

ടി20യിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ മലിംഗ 294 മത്സരങ്ങളില്‍ നേടിയത് 9 കിരീടങ്ങളാണ്. 10വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് കിരീടം നേടി. ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റുള്ള ബൗളറും മലിംഗയാണ്. രണ്ട് ചാമ്പ്യന്‍സ് ലീഗിലും മുംബെക്കൊപ്പം മലിംഗ ഭാഗമായി. 2014ല്‍ ശ്രീലങ്കയ്‌ക്കൊപ്പം ടി20 ലോകകപ്പ് കിരീടവും നേടിയ മലിംഗ ഓരോ തവണ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും സൂപ്പര്‍ ഫോര്‍ടി20 കിരീടവും നേടിയിട്ടുണ്ട്.

ഡാനിയല്‍ ക്രിസ്റ്റിയന്‍

ഡാനിയല്‍ ക്രിസ്റ്റിയന്‍

ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ ക്രിസ്റ്റിയനും 9 കിരീടങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. 17 ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ക്രിസ്റ്റ്യന്‍ 11 തവണ ഫൈനല്‍ കളിച്ചു. ബിബിഎല്‍,ഇംഗ്ലണ്ട് ടി20 ചാമ്പ്യന്‍ഷിപ്പ്,സിപിഎല്‍,ടി20 ബ്ലാസ്റ്റ് തുടങ്ങിയവയിലെല്ലാം ക്രിസ്റ്റ്യന്‍ കിരീടം നേടിയിട്ടുണ്ട്. അവസാന സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായിരുന്നു അദ്ദേഹം.

ഷുഹൈബ് മാലിക്

ഷുഹൈബ് മാലിക്

മുന്‍ പാകിസ്താന്‍ നായകന്‍ ഷുഹൈബ് മാലിക് 425 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 12 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ ടി20 കപ്പ് ടൂര്‍ണമെന്റ്,സിപിഎല്‍,ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്,ലങ്കാ പ്രീമിയര്‍ ലീഗ് തുടങ്ങിയവയിലെല്ലാം മാലിക് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 10741 റണ്‍സും അദ്ദേഹത്തിന്റെ ടി20 കരിയറിലുണ്ട്. ഇപ്പോഴും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാലിക് സജീവമാണ്.

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ 482 മത്സരങ്ങളില്‍ നിന്ന് 14 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനൊപ്പം രണ്ട് ടി20 കിരീടങ്ങളും സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്ലില്‍ രണ്ട് കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ബ്രാവോയുടെ പേരിലുണ്ട്. സിപിഎല്‍, പിഎസ്എല്‍, ബിപിഎല്‍, ബിബിഎല്‍ എന്നിവയിലെല്ലാം കിരീടം നേടാന്‍ ബ്രാവോക്കായിട്ടുണ്ട്.

കീറോണ്‍ പൊള്ളാര്‍ഡ്

കീറോണ്‍ പൊള്ളാര്‍ഡ്

നിലവിലെ വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് ഏറ്റവും കിരീടം നേടിയിട്ടുള്ളത്. 545 മത്സരങ്ങളില്‍ നിന്ന് 15 കിരീടങ്ങള്‍ പൊള്ളാര്‍ഡിന്റെ പേരിലുണ്ട്.രണ്ട് ടി20 ലോകകപ്പ് കിരീടം നേടിയ അദ്ദേഹം മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് ഐപിഎല്‍ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. സിപിഎല്‍, ബിപിഎല്‍ തുടങ്ങിയ ടൂര്‍ണമെന്റിലും പൊള്ളാര്‍ഡ് കിരീടം നേടിയിട്ടുണ്ട്.

Story first published: Friday, July 16, 2021, 19:25 [IST]
Other articles published on Jul 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+