Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയുടെ ബൗളിങ്ങിനെ അനുകരിച്ച് ന്യൂസിലന്‍ഡ് ബാലന്‍; വീഡിയോ വൈറല്‍

ഓക്ക്‌ലന്‍ഡ്: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് അതേപടി അനുകരിക്കുന്ന ന്യൂസിലന്‍ഡ് ബാലന്റെ വീഡിയോ വൈറലായി. അധികമാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത ബൗളിങ് ആക്ഷനാണ് ബുംറയുടേത്. പ്രത്യേക രീതിയിലുള്ള റണ്ണപ്പും പന്തെറിയുന്ന രീതിയും മറ്റൊരു താരത്തിനുമില്ല. ബുംറയുടെ ആക്ഷന്‍ അദ്ദേഹത്തിന് ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ മേല്‍ക്കൈ നല്‍കുന്നതായും വിലയിരുത്തലുണ്ട്.

ലോകമെങ്ങുമുള്ള ക്രിക്കറ്റ് സ്‌നേഹികളായ കുരുന്നുകള്‍ ബുംറയെ അനുകരിച്ച് പന്തെറിയാന്‍ ശ്രമിക്കുന്ന വീഡിയോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ന്യൂസിലന്‍ഡില്‍നിന്നുള്ള കുട്ടിയുടെ വീഡിയോയാണ് ഏറ്റവും പുതുതായി വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ബുംറയുടെ റണ്ണപ്പും ആക്ഷനും അനുകരിച്ച കുട്ടി നെറ്റ്‌സില്‍ പന്തെറിയുന്നത് കൗതുകമുള്ള കാഴ്ചയാണ്.

bumrah1

ഒരു ന്യൂസിലന്‍ഡ് പരിശീലകന്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ബുംറയെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ആരാധകര്‍ മാത്രമല്ല, മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ കുട്ടിക്ക് പിന്തുണയുമായെത്തി. മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ് കുട്ടിയെ അഭിനന്ദിച്ചു. ഏകദിന ക്രിക്കറ്റില്‍ ലോക ഒന്നാം റാങ്കുകാരനായ ബുംറ ഇപ്പോള്‍ ഫോമിലല്ല. റണ്‍സ് വിട്ടുകൊടുക്കുന്നതിലും വിക്കറ്റെടുക്കുന്നതിലും കഴിഞ്ഞ മത്സരങ്ങളില്‍ താരം മികവുകാട്ടാനാകാത്തത് ഇന്ത്യയ്ക്കും തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ഏകദിന മത്സരങ്ങളിലും ബുംറയ്ക്ക് ഒരു വിക്കറ്റപോലും ലഭിച്ചിട്ടില്ല. ബുംറ മങ്ങിയതോടെ ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളും തോറ്റ ഇന്ത്യ പരമ്പര അടിയറവ് വെക്കുകയും ചെയ്തു.

Story first published: Sunday, February 9, 2020, 8:37 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+