Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടക്കം ഗംഭീരമാക്കി ഖലീല്‍ അഹമ്മദ്; നന്ദി അവര്‍ക്കെന്ന് ഇന്ത്യന്‍ താരം

തുടക്കം ഗംഭീരമാക്കി ഖലീല്‍ അഹമ്മദ് | Oneindia Malayalam

ലക്‌നൗ: ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും കളം നിറഞ്ഞ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് സ്ഥിരത നേടുകയാണ് പുതുമുഖതാരം ഖലീല്‍ അഹമ്മദ്. കുറഞ്ഞ മത്സരങ്ങള്‍കൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തിലും മികവു തെളിയിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞ ഖലീല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ടീമിലും ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഏഷ്യാ കപ്പിലും, തുടര്‍ന്ന് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും, ടി20 പരമ്പരയിലും മികച്ച പ്രകടനമായിരുന്നു ഖലീലിന്റേത്. കഴിഞ്ഞദിവസം വിന്‍ഡീസിനെതിരായ രണ്ടാം ടി20യിലും നിര്‍ണായ വിക്കറ്റുകള്‍ വീഴ്ത്തി താരം പ്രകടനം ആവര്‍ത്തിച്ചു. മത്സരത്തില്‍ പുതിയ പന്തുതന്നെ ഖലീലിനെ ഏല്‍പ്പിക്കാന്‍ രോഹിത് ശര്‍മ കാട്ടിയ ആത്മവിശ്വാസവും എടുത്തുപറയേണ്ടതാണ്. ഷായ് ഹോപ്, ഹെറ്റ്‌മെയര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഖലീല്‍ പ്രതീക്ഷ കാത്തത്.

khaleelahmed


ഐപിഎല്‍ ആണ് തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനായുള്ള ആത്മവിശ്വാസവും സഹായവും നല്‍കിയതെന്നാണ് മത്സരശേഷം താരം പ്രതികരിച്ചത്. ഒട്ടേറെ അന്താരാഷ്ട്ര കളിക്കാര്‍ക്കൊപ്പം കളിക്കുന്നത് പന്തേറിനെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ തന്നെ ഒരു പ്രൊഫഷണല്‍ കളിക്കാരന്റെ മത്സരപരിചയം ലഭിക്കാന്‍ ഐപിഎല്‍ സഹായിച്ചെന്ന് ഖലീല്‍ പറഞ്ഞു.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലു മത്സരങ്ങളില്‍നിന്നും ഏഴു വിക്കറ്റുകളാണ് ഖലീല്‍ വീഴ്ത്തിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഈ ഇരുപതുകാരന്‍. ദീര്‍ഘകാലമായി ഒരു ഇടംകൈയ്യന്‍ പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വം നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സഹീര്‍ ഖാനും നെഹ്‌റയ്ക്കും ശേഷം ടീമിലെ മാച്ചവിന്നറായി ഉയരാന്‍ ഖലീലിന് കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ചെന്നൈയില്‍ പിറക്കുമോ പുതുചരിത്രം? ഹിറ്റ്മാനെ കാത്ത് വീണ്ടും റെക്കോര്‍ഡ്... ഫിഫ്റ്റിക്കരികെ ബുംറ

Story first published: Wednesday, November 7, 2018, 15:10 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+