ഐപിഎല്‍: രണ്ടാഴ്ചയ്ക്കിടെ താരങ്ങള്‍ക്കു നാലു കൊവിഡ് ടെസ്റ്റ്, മല്‍സരങ്ങള്‍ക്കു കാണികളുണ്ടാവില്ല
മുംബൈ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുക. ഫ്രാഞ്ചൈസികള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിലെ (എസ്ഒപി) പെരുമാറ്റ ചട്ടങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ബിസിസിഐ തയ്യാറാക്കിക്കഴിഞ്ഞു. വൈകാതെ ടൂര്‍ണമെന്റിലെ എട്ടു ഫ്രാഞ്ചൈസികളുടെയും ഉടമകള്‍ക്കു ഇത് അയച്ചു നല്‍കുമെന്നാണ് വിവരം.
ടൂര്‍ണമെന്റിന്റെ തുടക്കത്തിലെങ്കിലും കാണികളെ സറ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല, കളി പറയുന്ന കമന്റേറ്റര്‍മാര്‍ സ്റ്റുഡിയോയില്‍ ആറടി അകലം പാലിച്ച് ഇരിക്കണം, ഡഗൗട്ടില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് നില്‍ക്കാന്‍ അനുവദിക്കില്ല, ഡ്രസിങ് റൂമില്‍ 15 താരങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല, സാമൂഹിക അകലം പാലിച്ചായിരിക്കണം മല്‍സരശേഷമുള്ള അവാര്‍ഡ്ദാന ചടങ്ങുകള്‍, എല്ലാ താരങ്ങളെയും രണ്ടാഴ്ചയ്ക്കിടെ നാലു തവണ കൊവിഡ് ടെസ്റ്റിനു വിധേയരാക്കും എന്നിവയടക്കം നിരവധി കാര്യങ്ങള്‍ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടൂര്‍ണമെന്റ് വേദിയാവുക യുഎഇ തന്നെയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞെങ്കിലും സര്‍ക്കാരിന്റെ അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണ് ബിസിസിഐ. അനുമതി ലഭിച്ചു കഴിഞ്ഞ ശേഷമാണ് ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിക്കുക.

എല്ലാവര്‍ക്കും ബാധകം
ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ മാത്രമല്ല അവരുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കുമെല്ലാം പെരുമാറ്റച്ചട്ടം ബാധകമാണെന്നു ബിസിസിഐ ഒഫീഷ്യല്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. സുരക്ഷിത വലയത്തിലേക്കു കടന്നുകഴിഞ്ഞാല്‍ പിന്നീട് അതില്‍ നിന്നും ആര്‍ക്കും പുറത്തു കടക്കാനും അകത്തേക്കു പ്രവേശിക്കാനും സാധിക്കില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
താരങ്ങള്‍ കുടുംബാംഗങ്ങളെയും കാമുകിമാരെയുമെല്ലാം തങ്ങള്‍ക്കൊപ്പം കൂട്ടുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം അതാത് ഫ്രാഞ്ചൈസികള്‍ക്കു തീരുമാനിക്കാം. അതേസമയം, പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ടീമിന്റെ ബസ് ഡ്രൈവര്‍മാര്‍ പോലും ഇതില്‍പ്പെടുന്നവരാണ്. അടുത്തയാഴ്ച ചേരുന്ന യോഗത്തിനു ശേഷം എസ്ഒപി ഫ്രാഞ്ചൈസികള്‍ക്കു കൈമാറും. പെരുമാറ്റച്ചട്ടത്തിലെ ഏതെങ്കിലും നിബന്ധനയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്കു അത് തങ്ങളെ അറിയിക്കാം. അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ടെസ്റ്റുകള്‍
പെരുമാറ്റച്ചട്ടമനുസരിച്ച് ടൂര്‍ണമെന്റിനു മുമ്പ് രണ്ടാഴ്ചയ്ക്കിടെ നാലു തവണ ഓരോ താരവും കൊവിഡ് ടെസ്റ്റിനു വിധേയരാവും. ഇവയില്‍ രണ്ടു ടെസ്റ്റുകള്‍ യുഎഇയിലേക്കു തിരിക്കും മുമ്പ് ഇന്ത്യയില്‍ വച്ചായിരിക്കും.
അടുത്ത രണ്ടു ടെസ്റ്റുകള്‍ യുഎഇയില്‍ ക്വാറന്റീനിയില്‍ കഴിയുന്ന സമയത്തായിരിക്കും. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ പെരുമാറ്റചട്ടങ്ങള്‍ കൂടി പരിഗണിച്ചാണ് ബിസിസിഐ ഐപിഎല്ലിനുള്ള എസ്ഒപി തയ്യാറാക്കിയത്.

ഹോട്ടല്‍ മാറാന്‍ അനുമതിയില്ല
ഐപിഎല്ലിലെ മിക്ക ഫ്രാഞ്ചൈസികളിലും 20ഓ അതിലധികമോ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരുമുണ്ട്. ഇവരുടെ താമസത്തെക്കുറിച്ചുള്ള കാര്യങ്ങളും എസ്ഒപിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദ്യം താമസസൗകര്യമൊരുക്കിയിട്ടുള്ള ഹോട്ടലില്‍ നിന്നു മാറാന്‍ ഇവര്‍ക്കു അനുമതിയുണ്ടാവില്ല.
യാത്രാ, താമസ സൗകര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യാന്‍ ഫ്രാഞ്ചൈസികളോടു ബിസിസിഐ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ബുക്കിങ് സമയങ്ങളില്‍ ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ളവയ്ക്കായി ബോര്‍ഡ് സഹായിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു. ഹോട്ടല്‍, ഡ്രസിങ് റൂം, താരങ്ങള്‍ അടുത്തിട പഴകുന്ന മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നീവിടങ്ങളിലെല്ലാം കൊവിഡ് ടെസ്റ്റില്‍ നെഗറ്റീവായവരെ മാത്രമേ കാറ്ററിങിനു അനുവദിക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications