Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പീറ്റേഴ്‌സന്റെ പരിക്ക് അനുഗ്രഹമോ... ഈ ധോണി എന്തൊരു ക്യാപ്റ്റനാണ്?

പുനെ: തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയായിരുന്നു എം എസ് ധോണി നയിക്കുന്ന റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് ബാംഗ്ലൂരിനെതിരെ ഏറ്റുവാങ്ങിയത്. നാല് കളിയില്‍ മൂന്ന് തോല്‍വി. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും ധോണിയുടെ ഇഴച്ചിലാണ് ടീമിന് തിരിച്ചടിയായത്. കോലിയും ഡിവില്ലിയേഴ്‌സും തകര്‍ത്തടിക്കുമ്പോള്‍ വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ ക്യാപ്റ്റന്‍ ധോണിക്ക് കഴിഞ്ഞില്ല. 186 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന പുനെയ്ക്ക് വേണ്ടി ധോണി അടിച്ചത് 38 പന്തില്‍ 41 റണ്‍സ്.

കെവിന്‍ പീറ്റേഴ്‌സന്‍ ബാറ്റിംഗിനിടെ പരിക്കേറ്റ പിന്മാറിയതാണ് പുനെയുടെ തോല്‍വിക്ക് ആക്കം കൂട്ടിയത്. കെ പി കുറച്ച് നേരം കൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ പുനെ ലക്ഷ്യം കണ്ടേനെ. എന്നാല്‍ കളിക്ക് ശേഷം ക്യാപ്റ്റന്‍ ധോണിയുടെ പ്രതികരണം കേട്ട് ആരാധകര്‍ ഞെട്ടി. കെവിന്‍ പീറ്റേഴ്‌സന്റെ പരിക്ക് വരും മത്സരങ്ങളില്‍ തങ്ങള്‍ക്ക് അനുഗ്രഹമായേക്കാം എന്നാണ് ധോണി പറഞ്ഞത്. അതിന് ധോണി പറഞ്ഞ കാരണം ഇതാണ്.

dhoni

പരിക്ക് മൂലം പീറ്റേഴ്‌സണ്‍ കളിക്കുന്നില്ലെങ്കില്‍ പകരം ആല്‍ബി മോര്‍ക്കലിനെയോ മിച്ചല്‍ മാര്‍ഷലിനെയോ കളിപ്പിക്കാമല്ലോ. അപ്പോള്‍ ബൗളിംഗില്‍ ശക്തി കൂടും. ടീമില്‍ ഇപ്പോഴും ഇഷ്ടം പോലെ ബൗളര്‍മാര്‍ ഉണ്ടെങ്കിലും റണ്ണൊഴുക്ക് തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. ട്വന്റി 20 താരങ്ങളായ മാര്‍ഷോ മോര്‍ക്കലോ വന്നാല്‍ അത് ടീമിന് ഗുണകരമാകും.

മാത്രമല്ല, കെവിന്‍ പീറ്റേഴ്‌സണ്‍ ഈ സീസണില്‍ ഇതുവരെ ഫോമിലായിട്ടുമില്ല. എങ്ങനെയുണ്ട് ധോണിയുടെ ബുദ്ധി. എന്നാല്‍ പീറ്റേഴ്‌സനെ വേണ്ടെങ്കില്‍ ധോണിക്ക് കളിപ്പിക്കാതിരുന്നാല്‍ പോരെ പരിക്ക് പറ്റുന്നത് വരെ കാത്തിരിക്കണമായിരുന്നോ എന്നാണ് ആരാധകരുടെ സംശയം.

Story first published: Saturday, April 23, 2016, 13:24 [IST]
Other articles published on Apr 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+