Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 'നാട്ടുകാര്‍ക്കെതിരേ' കേശവിന്റെ തുടക്കം മോശമായില്ല, ത്രില്ലടിച്ച് കുടുംബം

വിശാഖപട്ടണം: തന്റെ നാട്ടുകാര്‍ക്കെതിരേ പൂര്‍വികരുടെ മണ്ണില്‍ ആദ്യമായി പന്തെറിയാന്‍ കഴിഞ്ഞതിന്റ ആഹ്ലാദത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ്. ഇന്ത്യക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങിന്റെ കുന്തമുനയായത് മഹാരാജായിരുന്നു. രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരിയെയാണ് താരം പുറത്താക്കിയത്.

ഇന്ത്യക്കെതിരേ മഹാരാജ് ആദ്യമായി കളിക്കുന്നതു കാണാന്‍ താരത്തിന്റെ കുടുംബം ഇവിടെയെത്തിയിരുന്നു. താരത്തിന്റെ അച്ഛന്‍ ആത്മാനന്ദ് മഹാരാജ്, ഭാര്യ കാഞ്ചന, മഹാരാജിന്റെ ഭാവി വധു ലാറിഷ എന്നിവരാണ് ഇന്ത്യയിലുള്ളത്. തന്റെ പ്രകടനം കാണാനെത്തിയ കുടുംബത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്.

കൂടുതല്‍ പഠിക്കും

കൂടുതല്‍ പഠിക്കും

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ക്കെതിരേ അവരുടെ നാട്ടില്‍ ആദ്യമായാണ് അവന്‍ പന്തെറിഞ്ഞത്. ഇതു പരിഗണിക്കുമ്പോള്‍ മികച്ച പ്രകടനം തന്നെയാണ് അവന്‍ കാഴ്ചവച്ചതെന്നും പിതാവ് ആത്മാനന്ദ് മൈഖേലിനോടു പറഞ്ഞു. ഈ മല്‍സരത്തിലെ പ്രകടനം പുതിയ പല കാര്യങ്ങളും പഠിക്കാന്‍ അവനെ സഹായിക്കുമെന്നും അത് കൂടുതല്‍ മെച്ചപ്പെട്ട ബൗളറായി മഹാരാജിനെ മാറ്റുമെന്നും ആത്മാനന്ദ് കൂട്ടിച്ചേര്‍ത്തു.

താനും ക്രിക്കറ്റര്‍

താനും ക്രിക്കറ്റര്‍

ഏറെക്കാലമായി താനും കുടുംബവും ദക്ഷിണാഫ്രിക്കയിലാണെന്നു ആത്മാനന്ദ് വ്യക്തമാക്കി. താനും ക്രിക്കറ്ററായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നു വലിയ സഹായം ലഭിച്ചിരുന്നു.
കളി കാണുന്നതിനായി കേശവും കുട്ടിക്കാലത്ത് തനിക്കൊപ്പം വരുമായിരുന്നു. അങ്ങനെയാണ് അവനു ക്രിക്കറ്റിനോടു കമ്പം തുടങ്ങിയത്. പിന്നീട് സ്‌കൂള്‍ തലത്തിലെ ക്രിക്കറ്റ് പ്രോഗ്രാമുകള്‍ അവനെ വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും ആത്മാനന്ദ് കൂട്ടിച്ചേര്‍ത്തു.

മികച്ച താരങ്ങളുടെ അഭാവം

മികച്ച താരങ്ങളുടെ അഭാവം

പോള്‍ ഹാരിസ്, നിക്കി ബോയെ തുടങ്ങിയ മുന്‍ താരങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കു മികച്ച ഇടംകൈയന്‍ സ്പിന്നര്‍മാര്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കേശവിന് മികച്ചൊരു ഭാവിയുണ്ടെന്നു താന്‍ തിരിച്ചറിഞ്ഞതായും ആത്മാനന്ദ് പറഞ്ഞു.
പല കാരണങ്ങള്‍ കൊണ്ടും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാന്‍ തനിക്കു ഭാഗ്യമുണ്ടായില്ല. എന്നാല്‍ കേശവിന് ആദ്യമായി ദേശീയ ടീമില്‍ നിന്നും വിളി വന്നപ്പോള്‍ ഞങ്ങളെല്ലാം ത്രില്ലടിച്ചു. താന്‍ കണ്ട സ്വപ്‌നമാണ് അവന്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയിട്ടു മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. ഇനിയുമേറെ ദൂരം പോവാനുണ്ട്. ശരിയായ ദിശയിലാണ് അവന്റെ യാത്രയെന്നും ആത്മാനന്ദ് വിശദമാക്കി. 2016ല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു മഹാരാജിന്റെ അരങ്ങേറ്റം.

ക്രിക്കറ്റ് മാത്രമല്ല

ക്രിക്കറ്റ് മാത്രമല്ല

ക്രിക്കറ്റിനെക്കൂടാതെ കേശവിനു മറ്റു ചില താല്‍പ്പര്യങ്ങള്‍ കൂടിയുണ്ടെന്നു ആത്മാനന്ദ് വെളിപ്പെടുത്തി. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ അവന് വലിയ താല്‍പ്പര്യമാണ്. സ്വന്തമായി ഒരു ഫുഡ് ബ്ലോഗും അവന്‍ തുടങ്ങിയിട്ടുണ്ട്. കുടുംബവുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്നവനാണ് കേശവ്. ലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യാന്‍ അവന് മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 4, 2019, 15:28 [IST]
Other articles published on Oct 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+