രഞ്ജി ട്രോഫി; കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് ഭേദപ്പെട്ട തുടക്കം
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മോശമല്ലാത്ത തുടക്കമിട്ട് ചാമ്പ്യന്മാരായ വിദര്‍ഭ. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റിന് 239 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ തുടക്കത്തില്‍ പതറിയെങ്കിലും അവസാന സെഷനില്‍ കരകയറുകയായിരുന്നു. വസിം ജാഫറും ഗണേഷ് സതീഷും വിദര്‍ഭയ്ക്കായി അര്‍ധശതകം നേടി.
ഫായ്‌സ് ഫസല്‍(10), അനിരുദ്ധ ചൗധരി(0) എന്നിവര്‍ വിദര്‍ഭയ്ക്ക് മോശം തുടക്കമാണ് നല്‍കിയത്. എന്നാല്‍ വസിം ജാഫറും(57), ഗണേഷ് സതീഷും(58) ടീമിനെ താങ്ങിനിര്‍ത്തി. സിദ്ധേഷ് വാത്ത്(43), അക്ഷയ് വാഡ്കര്‍(8) എന്നിവരാണ് പുറത്തായ മറ്റു കളിക്കാര്‍. ആദിത്യ സര്‍വതെ(22), അക്ഷയ് കര്‍നെവാര്‍(24) എന്നിവര്‍ ആദ്യദിനം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ട്. കേരളത്തിനായി എംഡി നിധീഷ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 2 വിക്കറ്റ് നേടിയ എന്‍ പി ബാസിലും 1 വിക്കറ്റുമായി വിനൂപ് മനോഹരനും പിന്തുണ നല്‍കി.

മത്സരത്തില്‍ വസിം ജാഫര്‍ ചരിത്രനേട്ടത്തിനുടമയായി. രഞ്ജി ട്രോഫിയില്‍ ഉയര്‍ന്ന സ്‌കോറിന് ഉടമയായ ജാഫര്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിക്കാണ് അര്‍ഹനായത്. സീസണ്‍ ആരംഭീക്കുമ്പോള്‍ 11,775 റണ്‍സ് ആയിരുന്നു ജാഫറിന്റെ സമ്പാദ്യം. ഈ സീസണില്‍ തന്നെ 150 രഞ്ജി ട്രോഫി കളിക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കര്‍ഹനായ താരം റണ്‍വേട്ട തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications