Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സച്ചിന്‍ ബേബി നയിക്കും

കോഴിക്കോട്: 2018-2019 സീസണിലെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി ക്യാപ്റ്റനായ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദാണ് ഏകപുതുമുഖം. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനു പകരമാണു വിഷ്ണു ടീമിലെത്തിയത്. അടുത്തിടെ വിവാദത്തിലുള്‍പ്പെട്ട താരങ്ങളില്‍ ചിലരെ പുറത്താക്കി. റെയ്ഫി വിന്‍സന്റ് ഗോമസ്, മുഹമ്മദ് അസ്ഹറുദീന്‍, എ.എം.ആസിഫ് എന്നിവരാണ് പുറത്തായവര്‍.

ഇതാ അഫ്ഗാന്റെ യുവി, ഒരോവറില്‍ ആറ് സിക്‌സര്‍!! എലൈറ്റ് ലിസ്റ്റില്‍ ഹസ്‌റത്തുള്ളയും, വീഡിയോ...
മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവ് വാട്ട്‌മോറാണ് ടീമിന്റെ മുഖ്യകോച്ച്. സഹപരിശീലകരായി സെബാസ്റ്റ്യന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവരും ടീമിനൊപ്പമുണ്ടാകും. ജി. സജികുമാര്‍ ആണ് ടീം മാനേജര്‍. ഇത്തവണയും തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് കേരളത്തിന്റെ ഹോം മത്സരങ്ങള്‍. നവംബര്‍ ഒന്നിന് ഹോം ഗ്രൗണ്ടില്‍ കേരളം ആദ്യമത്സരത്തില്‍ ഹൈദരാബാദിനെ നേരിടും.

Sachin baby

ടീമംഗങ്ങള്‍: ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, സഞ്ജു വിശ്വനാഥ്, രോഹന്‍ പ്രേം, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, വി.എ. ജഗദീഷ്, അക്ഷയ് കെ.സി., സന്ദീപ് വാര്യര്‍, നിധീഷ് എം.ഡി, ബേസില്‍ തമ്പി, രാഹുല്‍ പി., വിനൂപ് എസ്. മനോഹരന്‍. ഒമ്പതു ടീമുകള്‍ വീതമടങ്ങിയ എ, ബി ഗ്രൂപ്പുകളില്‍നിന്ന് അഞ്ചു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. ഗ്രൂപ്പ് ബിയിലാണ് കേരളം. ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബര്‍ 19-ന് തിരുവനന്തപുരത്ത് തുടങ്ങും.

Story first published: Monday, October 15, 2018, 12:42 [IST]
Other articles published on Oct 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+