രഞ്ജി: ഒന്നാമിന്നിങ്‌സിലെ നാണക്കേടിന് പ്രായശ്ചിത്തം ചെയ്ത് കേരളം... ഉജ്ജ്വല തിരിച്ചുവരവ്, ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ മധ്യപ്രദേശിനെതിരേ കേരളം തിരിച്ചടിക്കുന്നു. ഒന്നാമിന്നിങ്‌സില്‍ നാണംകെട്ട കേരളം രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെ നടത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്‌സില്‍ വെറും 63 റണ്‍സിന് പുറത്തായിരുന്നു. കേരള നിരയില്‍ ഒരാള്‍പോലും 20 റണ്‍സ് തികച്ചിരുന്നില്ല. മറുപടിയില്‍ മധ്യപ്രദേശ് ഒന്നാമിന്നിങ്‌സില്‍ 328 റണ്‍സ് അടിച്ചെടുത്തു. 79 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നമാന്‍ ഓജയും യാഷ് ദൂബെയുമാണ് സന്ദര്‍ശകര്‍ക്കായി തിളങ്ങിയത്.

265 റണ്‍സിന്റെ വന്‍ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ തിളങ്ങിയ കേരളം ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം എട്ടു വിക്കറ്റിന് 390 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (143) വിഷ്ണു വിനോദിന്റെയും (155*) സെഞ്ച്വറികളാണ് കേരളത്തിനു കരുത്തായത്.
നായകന്റെ കളി കെട്ടഴിച്ച സച്ചിന്‍ ബേബി 211 പന്തില്‍ 14 ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 143 റണ്‍സ് നേടിയത്. 226 പന്തില്‍ 18 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വിഷ്ണു പുറത്താവാതെ 125 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 80 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ കേരളം ഇന്നിങ്‌സ് തോല്‍വിയിലേക്കു വീഴുമെന്നിരിക്കെയാണ് സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്നു കേരളത്തെ കരകയറ്റുന്നത്. വിഷ്ണുവിനൊപ്പം 30 റണ്‍സോടെ ബേസില്‍ തമ്പിയാണ് ക്രീസില്‍. രണ്ടു വിക്കറ്റ് ശേഷിക്കെ കേരളത്തിന് ഇപ്പോള്‍ 125 റണ്‍സിന്റെ മികച്ച ലീഡുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications