ഗോവയ്‌ക്കെതിരേ സഞ്ജു ധമാക്ക... ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി, 129 പന്തില്‍ 212*
ആലൂര്‍: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മല്‍സരത്തില്‍ കേരളാ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ പുറത്താവാതെ ഡബിള്‍ സെഞ്ച്വറിയാണ് സഞ്ജു വാരിക്കൂട്ടിയത്. തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ചില റെക്കോര്‍ഡുകളും സഞ്ജു ഈ മല്‍സരത്തില്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.
സഞ്ജുവിന്റെ ഡബിള്‍ സെഞ്ച്വറിയുടെയും സച്ചിന്‍ ബേബിയുടെ (127) സെഞ്ച്വറിയുടെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 377 റണ്‍സാണ് വാരിക്കൂട്ടിയത്.

സൂപ്പര്‍ സഞ്ജു
റിഷഭ് പന്ത് മോശം ഫോമിനെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ നേരിടുന്നതിനാല്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുകയെന്ന സഞ്ജുവിന്റെ മോഹങ്ങള്‍ക്കു കരുത്തു പകരുന്നതാണ് ഗോവയ്‌ക്കെതിരായ പ്രകടനം. 125 പന്തിലായിരുന്നു സഞ്ജു തന്റെ ഡബിള്‍ സെഞ്ച്വറി തികച്ചത്. കേരളത്തിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ 129 പന്തില്‍ 21 ബൗണ്ടറികളും 10 സിക്‌സറുമടക്കമാണ് സഞ്ജു 212 റണ്‍സ് വാരിക്കൂട്ടിയത്.

ഉയര്‍ന്ന സ്‌കോര്‍
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡിന് ഈ ഇന്നിങ്‌സോടെ സഞ്ജു അവകാശിയായി. കഴിഞ്ഞ സീസണില്‍ സിക്കിമിനെതിരായ മല്‍സരത്തില്‍ ഉത്തരാഖണ്ഡിനായി കെ വി കൗശല്‍ നേടിയ 202 റണ്‍സെന്ന റെക്കോര്‍ഡ് സഞ്ജുവിന് മുന്നില്‍ വഴി മാറുകയായിരുന്നു.
കേരളത്തിനു വേണ്ടി ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം കൂടിയാണ് സഞ്ജു.

തുടക്കം മോശം
ഗോവയ്‌ക്കെതിരേ കേരളത്തിന്റെ തുടക്കം മോശമായിരുന്നു. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (10), വിഷ്ണു വിനോദ് (7) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ കേരളത്തിന് നഷ്ടമായി. രണ്ടിന് 31 റണ്‍സെന്ന നിലയില്‍ പതറിയ കേരളത്തെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നത്. സഞ്ജുവും സച്ചിനും ചേര്‍ന്നാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ കളിച്ച കേരളത്തിനു രണ്ടെണ്ണത്തിലാണ് ജയിക്കാനായത്. ഹൈദരാബാദ്, ഛത്തീസ്ഗഡ് എന്നിവര്‍ക്കെതിരേയായിരുന്നു കേരളത്തിന്റെ വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications