രഞ്ജി ട്രോഫി: ജയം കൈവിട്ട് കേരളം, ഡല്‍ഹിക്കെതിരേ സമനില മാത്രം
തിരുവനന്തപുരം: ഫോളോ ഓണ്‍ ചെയ്യിച്ചിട്ടും കരുത്തരായ ഡല്‍ഹിക്കെതിരേയുള്ള രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളം സമനിലയുമായി തൃപ്തിപ്പെട്ടു. സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ വമ്പന്‍ ജയം നേടാനുള്ള സുവര്‍ണാവസരമായിരുന്നു കേരളത്തിനു ലഭിച്ചത്. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ശക്തമായി തിരിച്ചുവന്ന ഡല്‍ഹി സമനില പിടിച്ചുവാങ്ങുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാമിന്നിങ്‌സില്‍ 525 റണ്‍സിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ ഡല്‍ഹി ഒന്നാമിന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞു. വെറും 142 റണ്‍സിനു ഡല്‍ഹി കൂടാരം കയറി. ഫോളോ ഓണ്‍ നേരിട്ട ഡല്‍ഹിയെ കേരളം വീണ്ടും ബാറ്റിങിനയക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഡല്‍ഹി ശക്തമായ തിരിച്ചുവരവ് നടത്തി. ഡല്‍ഹി നാലു വിക്കറ്റിന് 395 റണ്‍സെടുത്തു നില്‍ക്കെ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു. ഡല്‍ഹിക്കു വേണ്ടി കുനാല്‍ ചണ്ഡേലയും (125) നിതീഷ് റാണയും (114) സെഞ്ച്വറികള്‍ നേടി.
നേരത്തേ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (155) റോബിന്‍ ഉത്തപ്പയുടെയും (102) സെഞ്ച്വറികളാണ് കേരളത്തെ ആദ്യ ഇന്നിങ്‌സില്‍ 500ന് മുകളില്‍ നേടാന്‍ സഹായിച്ചത്. 274 പന്തില്‍ 13 ബൗണ്ടറികളോടെയായിരുന്നു സച്ചിന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ഉത്തപ്പ 221 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 102 റണ്‍സെടുത്തത്. പി രാഹുല്‍ (97), സല്‍മാന്‍ നിസാര്‍ (77) എന്നിവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications