രഞ്ജി ട്രോഫി: കേരളത്തിന് മുന്നില്‍ മുട്ടിടിച്ച് ഡല്‍ഹി, ഒന്നാമിന്നിങ്സില്‍ തകര്‍ന്നു... ഫോളോ ഓണ്‍
തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ ആദ്യ മല്‍സരത്തില്‍ ശക്തരായ ഡല്‍ഹിക്കെതിരേ കേരളം പിടിമുറുക്കി. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കളിയില്‍ ഫോളോ ഓണ്‍ നേരിടുകയാണ് ഡല്‍ഹി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 525 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മറുപടിയില്‍ ഡല്‍ഹിയുടെ ആദ്യ ഇന്നിങ്‌സ് വെറും 142 റണ്‍സില്‍ അവസാനിച്ചു. ഡല്‍ഹി നിരയില്‍ ഒരാളെപ്പോലും 30 തികയ്ക്കാന്‍ കേരളതത്തിന്റെ ബൗളര്‍മാര്‍ അനുവദിച്ചില്ല. 25 റണ്‍സ് വീതമെടുത്ത നിതീഷ് റാണയും നവ്ദീപ് സെയ്‌നിയും മാത്രമേ ഡല്‍ഹിക്കു വേണ്ടി 20ന് മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ. ജലജ് സക്‌സേനയാണ് കേരള ബൗളര്‍മാരില്‍ കത്തിക്കയറിയത്. 24 ഓവറില്‍ നാലു മെയ്ഡനടക്കം 63 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സിജോമോന്‍ ജോസഫിനു രണ്ടു വിക്കറ്റ് ലഭിച്ചു.
ഫോളോഓണ്‍ നേരിട്ട ഡല്‍ഹിയെ കേരളം വീണ്ടും ബാറ്റിങിനിയക്കുകയായിരുന്നു. മൂന്നാംദിനം 32 ഓവര്‍ കഴിയുമ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റിന് 131 റണ്‍സെടുത്തിട്ടുണ്ട്. 87 റണ്‍സെടുത്ത അനൂജ് റാവത്താണ് പുറത്തായത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ കേരളത്തിനൊപ്പമെത്താന്‍ ഡല്‍ഹിക്കു ഇനിയും 252 റണ്‍സ് കൂടി വേണം.
നേരത്തേ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (155) റോബിന്‍ ഉത്തപ്പയുടെയും (102) തകര്‍പ്പന്‍ സെഞ്ച്വറികളാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ പി രാഹുലിന് മൂന്ന് റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായിരുന്നെങ്കില്‍ കേരളത്തിനായി കളിയില്‍ മൂന്നക്കം കടന്ന മൂന്നാമത്തെ താരമായി മാറുമായിരുന്നു. സല്‍മാന്‍ നിസാറാണ് (77) കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications