Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: സച്ചിനും ഉത്തപ്പയ്ക്കും സെഞ്ച്വറി, റണ്‍മല പടുത്തുയര്‍ത്തി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ സീസണിലെ ആദ്യ മല്‍സരത്തില്‍ കരുത്തരായ ഡല്‍ഹിക്കെതിരേ റണ്‍മല പടുത്തുയര്‍ത്തി കേരളം. സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ രണ്ടാം ദിനം കേരളം ഒമ്പത് വിക്കറ്റിന് 525 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (155), റോബിന്‍ ഉത്തപ്പ (102) എന്നിവരുടെ സെഞ്ച്വറികളാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

kerala

274 പന്തില്‍ 13 ബൗണ്ടറികളോടെയാണ് സച്ചിന്‍ ടീമിന്റെ അമരക്കാരനായത്. ഉത്തപ്പ 221 പന്തില്‍ ഏഴു ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 102 റണ്‍സെടുത്തത്. ആദ്യദിനം ഓപ്പണര്‍ പി രാഹുലിന് (97) വെറും മൂന്നു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായിരുന്നു. സല്‍മാന്‍ നിസാറാണ് (77) കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 144 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡല്‍ഹിക്കായി തേജസ് ബറോക്ക മൂന്നു വിക്കറ്റെടുത്തപ്പോള്‍ ശിവം ശര്‍മയും ലളിത് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസിനു ശേഷം കേരള നായകന്‍ സച്ചിന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജലജ് സക്‌സേനയും രാഹുലും ചേര്‍ന്നു കേരളത്തിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ സഞ്ജു സാംസണ്‍ കേരളത്തിനു വേണ്ടി കളിക്കുന്നില്ല.

Story first published: Tuesday, December 10, 2019, 16:13 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+