For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: രാഹുലിന് സെഞ്ച്വറി നഷ്ടം, ഡല്‍ഹിക്കെതിരേ കേരളത്തിന് മികച്ച തുടക്കം

ടോസിനു ശേഷം കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ മല്‍സരത്തില്‍ കരുത്തരായ ഡല്‍ഹിക്കെതിരേ കേരളത്തിനു മികച്ച തുടക്കം. സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. 64 ഓവര്‍ കഴിയുമ്പോള്‍ കേരളം രണ്ടു വിക്കറ്റിന് 199 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ പി രാഹുലിന് (97) കൈയെത്തും ദൂരത്താണ് സെഞ്ച്വറി നഷ്ടമായത്.

kca

174 പന്തുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. രാഹുലിനെക്കൂടാത മറ്റൊരു ഓപ്പണറായ ജലജ് സക്‌സേനയെയാണ് (32) ഇന്ത്യക്കു നഷ്ടമായത്. അര്‍ധസെഞ്ച്വറിയുമായി റോബിന്‍ ഉത്തപ്പയും (53*) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് (9*) ക്രീസില്‍. 143 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഉത്തപ്പ 53 റണ്‍സ് നേടിയത്.

മികച്ച തുടക്കമാണ് സക്‌സേനയും രാഹുലും ചേര്‍ന്നു കേരളത്തിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. സക്‌സേനയെ പുറത്താക്കി തേജസ് ബറോക്ക ഡല്‍ഹിക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ രാഹുലിന് കൂട്ടായി ഉത്തപ്പയെത്തിയതോട കേരള സ്‌കോറിങിന് വേഗം കൂടി. 118 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഈ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ രാഹുലിനെ വികാസ് മിശ്ര വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ സഞ്ജു സാംസണ്‍ കേരളത്തിനു വേണ്ടി കളിക്കുന്നില്ല.

Story first published: Monday, December 9, 2019, 15:16 [IST]
Other articles published on Dec 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+