Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL 2024: 6 സിക്‌സ്, 16 ബോളില്‍ 47*; വിഷ്ണുവിന്റെ തൃശൂര്‍ പൂരം! റോയല്‍സ് നാണംകെട്ടു

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ തൃശൂര്‍ ടൈറ്റന്‍സിനു എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം. ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത് നയിച്ച റോയല്‍സിനെ വരുണ്‍ നയനാരുടെ ടൈറ്റന്‍സ് അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.

കാര്യമായി വിയര്‍ക്കാതെയാണ് തൃശൂര്‍ ടീം സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. നേരത്തേ നടന്ന ആദ്യ രണ്ടു മല്‍സരങ്ങളിലും അവര്‍ക്കു തോല്‍വി നേരിട്ടിരുന്നു. ഇതിന്റെ ക്ഷീണം റോയല്‍സിനെതിരേ തീര്‍ത്തിരിക്കുകയാണ് വരുണിന്റെ ടീം.

KERLA CRICKET LEAGUE

ചെറിയ വിജയലക്ഷ്യം

128 റണ്‍സസിന്റെ ചെറിയ വിജയലക്ഷ്യമാണ് തൃശൂര്‍ ടൈറ്റന്‍സിനു മുന്നില്‍ ട്രിവാന്‍ഡ്രം റോയല്‍സ് വച്ചത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ലോവര്‍ ഓര്‍ഡറില്‍ അഖില്‍ എംഎസിന്റെ (36*) ഇന്നിങ്‌സാണ് റോയല്‍സിനു തുണയായത്. കഴിഞ്ഞ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായിരുന്ന അഖില്‍ 29 ബോളിലാണ് മൂന്നു സിക്‌സറും ഒരു ഫോറുമടക്കം പുറത്താവാതെ 36 റണ്‍സെടുത്തത്.

ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ല. ടൈറ്റന്‍സിനു വേണ്ടി ബൗള്‍ ചെയ്ത അഞ്ചു പേര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു. പി മിഥുനും അഹമ്മദ് ഇമ്രാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. എംഡി നിധീഷ്, ഗോകുല്‍ ഗോപിനാഥ്, മുഹമ്മദ് ഇഷാഖ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അനായാസം ജയിച്ചുകയറി ടൈറ്റന്‍സ്

റോയല്‍സ് നല്‍കിയ 128 റണ്‍സിന്റെ വിജയലക്ഷ്യം കളിയുടെ ഒരു ഘട്ടത്തിലും ടൈറ്റന്‍സിനു വെല്ലുവിളിയുയര്‍ത്തിയില്ല. വെറും 13 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടക്കില്‍ തൃശൂര്‍ ടീം വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു.

വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ വിഷ്ണു വിനോദിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സാണ് തൃശൂരിന്റെ ജയം വേഗത്തിലാക്കിയത്. വെറും 19 ബോളില്‍ താരം പുറത്താവാതെ വാരിക്കൂട്ടിയത് 47 റണ്‍സാണ്. ആറു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയാണിത്. 247.4 എന്ന കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ വിഷ്ണു ബാറ്റ് ചെയ്തത്.

ഓപ്പണര്‍മാരായ ആനന്ദ് സാഗറും (41) ക്യാപ്റ്റന്‍ വരുണും (30) ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ 6.6 ഓവറില്‍ 65 റണ്‍സ് ഈ സഖ്യം അടിച്ചെടുത്തിരുന്നു. അവരുടെ വിജയത്തിനു അടിത്തറയിട്ടതും ഈ കൂട്ടുകെട്ടാണ്.

Story first published: Thursday, September 5, 2024, 18:15 [IST]
Other articles published on Sep 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+