Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL 2024: വെടിക്കെട്ടൊരുക്കി അഖിലും സല്‍മാനും, തൃശൂരിനെ തറപറ്റിച്ച് കാലിക്കറ്റ് മുന്നോട്ട്

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ (KCL) 18ാമത്തെ മല്‍സരത്തില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. മഴയെ തുടര്‍ന്നു 19 ഓവര്‍ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 38 റണ്‍സിന്റെ വിജയമാണ് കാലിക്കറ്റ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രോഹന്‍ കുന്നുമ്മല്‍ നയിച്ച കാലിക്കറ്റ് ടീം 19 ഓവറില്‍ ആറു വിക്കറ്റിനു 155 റണ്‍സാണ് നേടിയത്.

മറുപടിയില്‍ തൃശൂരിന്റെ ലക്ഷ്യം 19 ഓവറില്‍ 159 റണ്‍സായി പുനര്‍ നിശ്ചയിക്കുകയും ചെയ്തു. പക്ഷെ വരുണ്‍ നയനാരുടെ തൃശൂര്‍ ടീം 18.2 ഓവറില്‍ 120നു ഓള്‍ഔട്ടാവുകയായിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് അവര്‍ക്കു തിരിച്ചടിയായത്.

ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമുമായുള്ള അകലം രണ്ടു പോയിന്റാക്കി കുറച്ചിരിക്കുകയാണ് കാലിക്കറ്റ് ടീം. ഏരീസിനു ആറു കളിയില്‍ 10ഉം കാലിക്കറ്റിനു എട്ടും പോയിന്റാണുള്ളത്.

AKHIL SCARIA

തിളങ്ങിയത് രണ്ട് പേര്‍ മാത്രം

159 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് ടീമിനായി ബാറ്റിങില്‍ ആരും കാര്യമായി തിളങ്ങിയില്ല. മൂന്നാം നമ്പറില്‍ കളിച്ച അഹമ്മദ് ഇമ്രാന്‍ (35), ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങിയ ഏദന്‍ ആപ്പിള്‍ ടോം (33) എന്നിവരൊഴികെ മറ്റാരും അവരുടെ ബാറ്റിങ് ലൈനപ്പില്‍ ക്ലിക്കായില്ല.

31 ബോളില്‍ നാലു ഫോറടക്കമാണ് അഹമ്മദ് ടീമിന്റെ ടോപ്‌സ്‌കോററായത്. ഏദന്‍ വെറും 17 ബോളിലാണ് 33ലെത്തിയത്. മൂന്നു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയാണിത്. ക്യാപ്റ്റന്‍ വരുണ്‍ നയനാര്‍ (1), വെടിക്കെട്ട് താരം വിഷ്ണു വിനോദ് (13) എന്നിവരക്കമുള്ളവര്‍ ഫ്‌ളോപ്പായത് തൃശൂരിനു ക്ഷീണമായി. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത എം നിഖിലും പി അന്‍ഫലും ചേര്‍ന്നാണ് തൃശൂരിനെ തീര്‍ത്തത്. അഖില്‍ സ്‌കറിയ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

മിന്നിച്ചത് അഖിലും സല്‍മാനും

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിനു 155 റണ്‍സെന്ന മോശമല്ലാത്ത സ്‌കോറിലെത്തിച്ചത് രണ്ടു പേരുടെ ഫിഫ്റ്റികളാണ്. അഖില്‍ സ്‌കറിയ (54), സല്‍മാന്‍ നിസാര്‍ (53*) എന്നിവരാണ് ഫിഫ്റ്റികളുമായി ടീമിനു കരുത്തേകിയത്.

വെറും 27 ബോളിലാണ് സല്‍മാന്‍ 53 റണ്‍സിലെത്തിയത്. അഞ്ചു സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും. അഖിലാവട്ടെ 43 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 19 ബോളില്‍ 23 റണ്‍സ് നേടി ക്രീസ് വിടുകയായിരുന്നു. തൃശൂരിനായി മോനു കുമാര്‍ മൂന്നും മുഹമ്മദ് ഇഷാഖ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Tuesday, September 10, 2024, 23:31 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+