For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL 2024: ബൗളിങ് കൊടുങ്കാറ്റ്!! തരിപ്പണമായി ട്രിവാന്‍ഡം, മിന്നിച്ച് അസ്ഹറിന്റെ ടീം

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ 21ാമത്തെ മല്‍സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് മുഹമ്മദ് അസ്ഹറുദ്ദീന്റെ ആലപ്പി റിപ്പിള്‍സ്. ബൗളര്‍മാര്‍ അഴിഞ്ഞാടിയ പോരാട്ടത്തില്‍ 52 റണ്‍സിന്റെ ഗംഭീര ജയമാണ് ആലപ്പി ടീം സ്വന്തമാക്കിയത്. എളുപ്പം ജയിക്കാമായിരുന്ന ടോട്ടല്‍ പിന്തുടര്‍ന്നിട്ടും ട്രിവാന്‍ഡ്രം ടീമിന്റെ ബാറ്റിങ് ലൈനപ്പ് തകര്‍ന്നടിയുകയായിരുന്നു.

128 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് അബ്ദുള്‍ ബാസിത് നയിച്ച ട്രിവാന്‍ഡ്രം ടീമിന് അസ്ഹറും സംഘവും നല്‍കിയത്. പക്ഷെ പൊരുതാന്‍ പോലുമാവാതെ ട്രിവാന്‍ഡ്രം കീഴടങ്ങുകായയിരുന്നു. 16.5 ഓവറില്‍ വെറും 73 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

KCL

ദയനീയ ബാറ്റിങ്

128 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രിവാന്‍ഡ്രം റോയല്‍സ് ബാറ്റിങ് നിര എന്തു ചെയ്യണമെന്നറിയാതെ ക്രീസിലേക്കു ഘോഷയാത്ര നടത്തുകയായിരുന്നു. ആലപ്പി റിപ്പിള്‍സിന്റെ ബൗളിങ് കൊടുങ്കാറ്റില്‍ അവര്‍ കടപുഴകി. അവരുടെ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ക്കു പോലും 20 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല.

വാലറ്റത്ത് 19 റണ്‍സെടുത്ത ഹരികൃഷ്ണനാണ് ട്രിവാന്‍ഡ്രത്തിന്റെ ടോപ്‌സ്‌കോറര്‍. 18 ബോളില്‍ രണ്ടു സിക്‌സറുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ആകര്‍ഷ് എകെ (13), ഓപ്പണറും വിക്കറ്റ് കീപ്പറുമായ എസ് സുബിന്‍ (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

നാലു വിക്കറ്റുകള്‍ പിഴുത അക്ഷയ് ചന്ദ്രനാണ് ട്രിവാന്‍ഡ്രം ടീമിന്റെ അന്തകനായത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ വെറും ഒമ്പതു റണ്‍സ് വിട്ടുകൊടുത്താണ് അക്ഷയ് നാലു പേരെ മടക്കിയത്. ഫാസില്‍ ഫനൂസും അഫ്രാദ് റെഷാബും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

രക്ഷിച്ചത് ഓപ്പണര്‍മാര്‍

ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് ടീം ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 125 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അവരെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത് ഓപ്പണിങ് ജോടികളായ കൃഷ്ണ പ്രസാദും ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനുമാണ്. 37 റണ്‍സമായി കൃഷ്ണ പ്രസാദ് ടോപ്‌സ്‌കോററായപ്പോള്‍ അസ്ഹറുദ്ദീന്‍ 34 റണ്‍സും നേടി.

40 ബോളില്‍ നേരിട്ട കൃഷ്ണ പ്രസാദിന്റെ ഇന്നങ്‌സില്‍ വെറും രണ്ടു ഫോറും ഒരു സിക്‌സറും മാത്രമേയുണ്ടായിരുന്നുള്ളൂ. അസ്ഹറാവട്ടെ 23 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചു. പിന്നീട് തുടര്‍ച്ചയായി അവര്‍ക്കു വിക്കറ്റ് നഷ്ടമായപ്പോള്‍ ടീം ടോട്ടല്‍ 125ലെത്തിച്ചത് വാലറ്റക്കാരനായ അതുല്‍ ഡയമണ്ടാണ്. 15 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം താരം പുറത്താവാതെ 22 റണ്‍സ് നേടി. ട്രിവാന്‍ഡ്രം ടീമിനായി ഹരികൃഷ്ണനും അബ്ദുള്‍ ബാസിതും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

Story first published: Thursday, September 12, 2024, 18:04 [IST]
Other articles published on Sep 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+