For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL: 8, 6, 9; മുന്‍നിര തകര്‍ന്നു! എന്നിട്ടും 196 അടിച്ച് കാലിക്കറ്റ്, കൊച്ചി തരിപ്പണം

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ (KCL) കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനു തിളക്കമാര്‍ന്ന ജയം. തുടക്കം പാളിയെങ്കിലും കളിയിലേക്കു ശക്തമായി തിരിച്ചുവന്ന രോഹന്‍ കുന്നുമ്മലിന്റെ ടീം 39 റണ്‍സിനു കൊച്ചി ബ്ലൂടൈഗേഴ്‌സിനെ തകര്‍ത്തെറിയുകയായിരുന്നു. മധ്യനിരയുടെയും ബൗളര്‍മാരുടെയും പ്രകടനമാണ് ബേസില്‍ തമ്പി നയിച്ച കൊച്ചിക്കെതിരേ കാലിക്കറ്റിനു മിന്നുന്ന ജയം സമ്മാനിച്ചത്.

രണ്ടു താരങ്ങളാണ് കാലിക്കറ്റിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഒരാള്‍ വിക്കറ്റ് കീപ്പര്‍ എം അജ്‌നാസാണെങ്കില്‍ മറ്റൊരാള്‍ ഓള്‍റൗണ്ടര്‍ അഖില്‍ സ്‌കറിയയായിരുന്നു. ടൂര്‍ണമെന്റില്‍ കാലിക്കറ്റിന്റെ ആദ്യ വിജയം കൂടിയാണിത്. നേരത്തേ ആദ്യ കളിയില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനോടു എട്ടു വിക്കറ്റിന്റെ വന്‍ പരാജയം അവര്‍ ഏറ്റുവാങ്ങിയിരുന്നു.

KERALA CRICKET LEAGUE

വലിയ വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ടീം 197 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് കൊച്ചിക്കു നല്‍കിയത്. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെന്ന കൂറ്റന്‍ ടോട്ടലില്‍ കാലിക്കറ്റ് എത്തിയത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലുള്‍പ്പെടെ ടോപ് ത്രീയിലെ മൂന്നു പേരും ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറിയിരുന്നു. രോഹന്‍ (8), സഞ്ജയ് രാജ് (6), അരുണ്‍ കെഎ (9) എന്നിങ്ങനെയായിരുന്നു ടോപ് ത്രീയുടെ സ്‌കോറുകള്‍.

എന്നാല്‍ നാല്, അഞ്ച് സ്ഥാനങ്ങളിലെത്തിയ അജ്‌നാസും സല്‍മാന്‍ നിസാറും ചേര്‍ന്ന് കാലിക്കറ്റിനെ രക്ഷിച്ചു. അജ്‌നാസ് 39 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 57 റണ്‍സ് അടിച്ചെടുത്തു. സല്‍മാന്‍ 55 റണ്‍സാണ് നേടിയത്. 38 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. പി അന്‍ഫലാണ് (19 ബോളില്‍ 37) മറ്റൊരു പ്രധാന സ്‌കോറര്‍. കൊച്ചിക്കു വേണ്ടി നായകന്‍ ബേസില്‍ നാലോവറില്‍ 36 റണ്‍സിനു നാലു വിക്കറ്റുകള്‍ പിഴുതു.

കൊച്ചിയെ എറിഞ്ഞിട്ടു

197 റണ്‍സിന്റെ വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കൊച്ചി ബ്ലൂടൈഗേഴ്‌സിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ ആയുള്ളൂ. മൂന്നാമനായി ഇറങ്ങിയ ഷോണ്‍ റോജറിനൊഴികെ (45) മറ്റാര്‍ക്കും ബാറ്റിങ് ലൈനപ്പില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. 34 ബോളില്‍ നാലു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. യു മനുകൃഷ്ണന്‍ (24*), സിജോമോന്‍ ജോസഫ് (22), അനൂജ് ജോട്ടിന്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഖില്‍ സ്‌കറിയയാണ് കൊച്ചി ബാറ്റിങ് ലൈനപ്പില്‍ നാശം വിതച്ചത്. നാലോവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കി. അഭിജിത് പ്രവീണ്‍, എം നിഖില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Story first published: Wednesday, September 4, 2024, 19:49 [IST]
Other articles published on Sep 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+