Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: അഭിഷേകിന് ഫിഫ്റ്റി, കാലിക്കറ്റിനെ തകര്‍ത്ത് കൊല്ലം; എട്ട് വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബേഴ്‌സിനെ തകര്‍ത്ത് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് ടീം 9 വിക്കറ്റിന് 104 റണ്‍സെടുത്തപ്പോള്‍ 16.4 ഓവറില്‍ 2 വിക്കറ്റിന് കൊല്ലം വിജയലക്ഷ്യം മറികടന്നു. അഭിഷേക് നായര്‍ 47 പന്തില്‍ 61 റണ്‍സോടെ കൊല്ലത്തിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബേഴ്‌സിന്റെ തുടക്കം മോശമായിരുന്നു. സൂപ്പര്‍ താരവും നായകനുമായ രോഹന്‍ കുന്നുമ്മല്‍ ആറ് റണ്‍സുമായി പുറത്തായി. കെ എം ആസിഫ് രോഹനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനും വിക്കറ്റ് കീപ്പറുമായ എം അജിനാസ് 1 റണ്‍സുമായി മടങ്ങി. ബേസില്‍ എന്‍പിക്കാണ് വിക്കറ്റ്. നാലാമന്‍ ലിസ്റ്റന്‍ അഗസ്റ്റിനും കാര്യമായൊന്നും ചെയ്യാനായില്ല. ഒരു റണ്‍സെടുത്ത ലിസ്റ്റനെ ബിജു നാരായണനാണ് പുറത്താക്കിയത്.

എന്നാല്‍ ഓപ്പണര്‍ അരുണ്‍ കെ എ ഒരുവശത്ത് പിടിച്ചുനിന്ന് റണ്‍സുയര്‍ത്തി. 37 പന്ത് നേരിട്ട് 3 ഫോറും 2 സിക്‌സും നേടിയ അരുണിനെ ബാസില്‍ മടക്കി. സല്‍മാന്‍ നിസാര്‍ 27 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിനായില്ല. സല്‍മാനെ കെ എം ആസിഫാണ് പുറത്താക്കിയത്. മധ്യനിരക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഒരു റണ്‍സെടുത്ത അന്‍ഫാലിനെ സച്ചിന്‍ ബേബി മടക്കി. അഖില്‍ സ്‌കറിയയേയും (2) സച്ചിന്‍ മടക്കി.

അഭിജിത്ത് പ്രവീണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തു. നിഖില്‍ എം 2 റണ്‍സെടുത്ത് മടങ്ങി. അജിത് വാസുദേവനും (4) സിവരാജും (7) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 9 വിക്കറ്റില്‍ 104 എന്ന സ്‌കോറിലേക്ക് കാലിക്കറ്റ് ഗ്ലോബേഴ്‌സ് ഒതുങ്ങി. കെ എം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസിലും സച്ചിന്‍ ബേബിയും രണ്ട് വിക്കറ്റുകളും പങ്കിട്ടു. ബിജു ഒരു വിക്കറ്റും നേടി. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ആസിഫ്. ഈ അനുഭവസമ്പത്ത് താരത്തിന് ഗുണം ചെയ്തു.

km asif kcl

മറുപടിക്കിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ തുടക്കവും പതിയെയായിരുന്നു. ഓപ്പണര്‍ അരുണ്‍ പൗലോസ് 8 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. രണ്ട് ബൗണ്ടറി നേടിയ അരുണിനെ ഇബ്‌നുല്‍ അഫ്ത്താബ് മടക്കി. സച്ചിന്‍ ബേബിയെ (19) അഖില്‍ സ്‌കറിയയും മടക്കി. 3 ഫോറടക്കം നേടി സച്ചിന്‍ പതിയെ ഫോമിലേക്കെത്തുമ്പോഴാണ് അഖില്‍ സ്‌കറിയ മടക്കിയത്.

ഓപ്പണറായ അഭിഷേക് നായര്‍ ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ധ സെഞ്ച്വറിയോടെ അഭിഷേക് പട നയിച്ചതാണ് കൊല്ലം സെയ്‌ലേഴ്‌സിന് കരുത്തായത്. വത്സല്‍ ഗോവിന്ദ് മികച്ച പിന്തുണയും നല്‍കി. ഇതോടെ 16.4 ഓവറില്‍ കൊല്ലം ടീം എട്ട് വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തു. അഭിഷേക് 47 പന്തില്‍ 3 ഫോറും 4 സിക്‌സുമടക്കം 61 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വത്സല്‍ 23 പന്തില്‍ 16 റണ്‍സാണ് നേടിയത്.

Story first published: Tuesday, September 3, 2024, 17:57 [IST]
Other articles published on Sep 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+