രഞ്ജി ട്രോഫി: ഇന്ത്യ തഴഞ്ഞ സഞ്ജു കേരളത്തിന് ഹീറോ, മിന്നും സെഞ്ച്വറിയുമായി മറുപടി
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായെങ്കിലും ആറു മല്‍സരങ്ങളിലും അവസരം നല്‍കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് കേരള ജഴ്സിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി. രഞ്ജി ട്രോഫിയില്‍ മുന്‍ ചാംപ്യന്‍മാരായ ബാംഗാളിനെതിരേ തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തിലാണ് സഞ്ജു സെഞ്ച്വറിയുമായി ബിസിസിഐയ്ക്കു മറുപടി നല്‍കിയത്. സീസണില്‍ സഞ്ജു കേരളത്തിനായി രഞ്ജിയില്‍ കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായതിനാല്‍ ഡല്‍ഹിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല.

ബാറ്റിങ് തകര്‍ച്ച നേരിട്ട കേരളത്തെ മൂന്നാമനായി ഇറങ്ങിയ സഞ്ജു സെഞ്ച്വറിയുമായി കരകയറ്റുകയായിരുന്നു. കളി 66 ഓവര്‍ കഴിയുമ്പോള്‍ കേരളം അഞ്ചു വിക്കറ്റിന് 192 റണ്‍സെന്ന നിലയിലാണ്. 103 റണ്‍സോടെ സഞ്ജു ക്രീസിലുണ്ട്. 162 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു.
സഞ്ജുവിനെക്കൂടാതെ റോബിന്‍ ഉത്തപ്പയാണ് കേരള ബാറ്റിങ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഉത്തപ്പ 50 റണ്‍സെടുത്ത് പുറത്തായി. മൂന്നിന് 53 റണ്‍സെന്ന നിലയില്‍ പതറിയ കേരളത്തെ കളിയിലേക്കു തിരിക കൊണ്ടുവന്നത് സഞ്ജു-ഉത്തപ്പ സഖ്യമായിരുന്നു. നാലാം വിക്കറ്റില്‍ 138 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. 137 പന്തുകള്‍ നേരിട്ട ഉത്തപ്പയുടെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. ഉത്തപ്പയെക്കൂടാതെ പി രാഹുല്‍ (5), ജലജ് സക്‌സേന (9), നായകന്‍ സച്ചിന്‍ ബേബി (10), വിഷ്ണു വിനോദ് (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. വിഷ്ണു വിനോദ് ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications