രഞ്ജി ട്രോഫി: പഞ്ചാബിനെ തകര്‍ത്ത് കേരളം, സീസണിലെ ആദ്യ ജയം
തിരുവനന്തപുരം: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം വിജയത്തിന്റെ ട്രാക്കിലേക്കു കയറി. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന അഞ്ചാം റൗണ്ട് മല്‍സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തകര്‍ത്തുവിട്ടത്. 21 റണ്‍സിനാണ് കേരളത്തിന്റെ വിജയം. ഈ സീസണില്‍ കേരളത്തിന്റെ ആദ്യ ജയം കൂടിയാണിത്. ആദ്യ കളിയില്‍ ഡല്‍ഹിയുമായി സമനില വഴങ്ങിയ കേരളം ബംഗാള്‍, ഗുജറാത്ത്, ഹൈദരാബാദ് എന്നിവരോടു പരാജയപ്പെട്ടിരുന്നു.

ബൗളിങ് മികവിലാണ് പഞ്ചാബിനെ കേരളം പഞ്ചറാക്കിയത്. മല്‍സരം നാലു ദിവസം കൊണ്ടു തന്നെ അവസാനിച്ചു. 145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് കേരളം പഞ്ചാബിനു മുന്നില്‍ വച്ചത്. എന്നാല്‍ മിന്നുന്ന ബൗളിങിലുടെ കേരളം സന്ദര്‍ശകരെ വരിഞ്ഞുകെട്ടി. വെറും 124 റണ്‍സില്‍ കേരളം പഞ്ചാബിന്റെ കഥ കഴിക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ വാലറ്റത്ത് ബൗളര്‍മാരായ മായങ്ക് മര്‍ക്കാണ്ഡെ (23), സിദ്ധാര്‍ഥ് കൗള്‍ (22) എന്നിവര്‍ മാത്രമേ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ. ഏഴു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന്റെ ഹീറോയായത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ ഇന്നിങ്‌സ് 227 റണ്‍സില്‍ അവസാനിച്ചിരുന്നു. സല്‍മാന്‍ നിസാറിന്റെ (91*) ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ രക്ഷിച്ചത്. 157 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ബൗണ്ടറികളും രണ്ടു സികസറുമുള്‍പ്പെട്ടിരുന്നു. റോബിന്‍ ഉത്തപ്പയാണ് (48) മറ്റൊരു സ്‌കോറര്‍. മറുപടിയില്‍ പഞ്ചാബ് ഒന്നാമിന്നിങ്‌സില്‍ 218 റണ്‍സിന് പുറത്തായി. ഒമ്പത് റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ കേരളത്തിനുണ്ടായിരുന്നുള്ളൂ. എംഡി നിധീഷ് കേരളത്തിനു വേണ്ടി ഏഴു വിക്കറ്റ് കൊയ്തു.
രണ്ടാമിന്നിങ്‌സില്‍ കേരളത്തിനു ബാറ്റിങ് തകര്‍ച്ച നേരിട്ടു. 136 റണ്‍സിനു കേരളം കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. 31 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ്‌സ്‌കോര്‍. ആദ്യ ഇന്നിങ്‌സിലെ ടോപ്‌സ്‌കോററായ സല്‍മാന്‍ 31ഉം മുഹമ്മദ് അസ്ഹറുദ്ദീന്‍ 27ഉം റണ്‍സെടുത്തു പുറത്തായി. ഗുജറാത്തിനു വേണ്ടി സിദ്ധാര്‍ഥ് കൗള്‍ അഞ്ചും ഗുര്‍കീരത് സിങ് മാന്‍ നാലും വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications