Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ നാട്ടുകാരെ തകര്‍ത്തുവിട്ടു കേരളം... ജയം ഒമ്പത് വിക്കറ്റിന്, ജയിപ്പിച്ചത് ബൗളര്‍മാര്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ കേരളത്തിനു തകര്‍പ്പന്‍ ജയം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരെയാണ് കേരളം തുരത്തിയത്. ജാര്‍ഖണ്ഡിനെതിരേ ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കേരളം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.

1

ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഒന്നാമിന്നിങ്‌സില്‍ 202 റണ്‍സിനു പുറത്താവുകയായിരുന്നു. ജാര്‍ഖണ്ഡ് നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. 45 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ആറു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് ജാര്‍ഖണ്ഡിനെ തകര്‍ത്തത്. സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റ് നേടി.

2

മറുപടിയില്‍ കേരളം ഒന്നാമിന്നിങ്‌സില്‍ 259 റണ്‍സാണ് നേടിയത്. ലീഡ് 57 റണ്‍സ് മാത്രം. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ കേവലം 89 റണ്‍സിന് ജാര്‍ഖണ്ഡിനെ കേരളം എറിഞ്ഞുവീഴ്ത്തി. അഞ്ചു വിക്കറ്റെടുത്ത ജലജ് സക്‌സേനയും നാലു വിക്കറ്റ് പിഴുത കെ എസ് മോനിഷുമാണ് ജാര്‍ഖണ്ഡിനെ വരിഞ്ഞുകെട്ടിയത്. 26 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. രണ്ടാമിന്നിങ്‌സില്‍ കേരളത്തിന് ജയിക്കാന്‍ 33 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.

Story first published: Sunday, October 8, 2017, 15:18 [IST]
Other articles published on Oct 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+